ന്യൂഡൽഹി: കേരളത്തെ ഞെട്ടിച്ച നരബലിയെ പോലും കടത്തി വെട്ടിയതാണ് ഡൽഹിയിൽ അരങ്ങേറിയ കൊടും ക്രൂരത. ഡൽഹിയിൽ കാമുകിയെ കൊന്ന് 35 കഷ്ണമായി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി അഫ്താബ് അമീന് പ്രചോദനമായത് അമേരിക്കൻ ക്രൈം ത്രില്ലർ ‘ഡെക്സ്റ്റർ’ എന്നാണ് റിപ്പോർട്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് അഫ്താബ് അമീൻ പൂനവാല കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുപറഞ്ഞത്. തെളിവ് നശിപ്പിക്കാൻ തുണയായത് ഇന്റർനെറ്റും. മേയിലാണ് കൊല നടന്നത്. അതിന് ശേഷം ജൂൺ വരെ കാമുകിയുടെ ഇൻസ്റ്റാഗ്രാം സജീവമാക്കുകയും ചെയ്തു. ഇതിലൂടെ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.കഴിഞ്ഞ ദിവസമാണ് അഫ്താബിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കാനുള്ള മാർഗങ്ങൾ അഫ്താബ് ഗൂഗിളിലും സെർച്ച് ചെയ്തതയാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രക്തക്കറ നീക്കം ചെയ്യാനുള്ള മാർഗങ്ങളും മനുഷ്യശരീരത്തിന്റെ ഘടനയെ കുറിച്ചുമെല്ലാം ഇയാൾ ഗൂഗിൾ തിരഞ്ഞിട്ടുണ്ട്. ശ്രദ്ധയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഡൽഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.നിരവധി ക്രൈം സീരീസുകൾ ഇയാൾ കണ്ടിരുന്നതായി പൊലീസ് പറയുന്നു. ഇതിൽ പ്രധാനപ്പെട്ടത് അമേരിക്കൻ ക്രൈം സീരീസായ ഡെക്സ്റ്റർ ആണ്. ഒഴിവുവേളകളിൽ ഇരകളെ കണ്ടെത്തി കൊല്ലുന്ന സീരിയൽ കില്ലറുടെ കഥയാണ് ഈ സീരീസ് പറയുന്നത്. ശ്രദ്ധയുടെ മൃതദേഹം വെട്ടിമുറിക്കുന്നതിന് മുമ്പ് മനുഷ്യശരീരഘടനയെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തു. അഫ്താബ് ഉപയോഗിച്ച ഗാഡ്ജറ്റുകളും പൊലീസ് പിടിച്ചെടുത്തു. ഇൻസ്റ്റാഗ്രാം കൊലയ്ക്ക് ശേഷവും സജീവമാക്കിയതിന് പിന്നിൽ ശ്രദ്ധ ജീവനോടെയുണ്ടെന്ന് വരുത്താനായിരുന്നു ശ്രമം. രണ്ടു പേരുടേയും പൊതു സുഹൃത്തിന്റെ സംശയമാണ് കൊല തെളിയിച്ചത്.മഹാരാഷ്ട്രയിൽ നിന്നെത്തിയ ഇരുവരും ഹിമാചലിൽ കറങ്ങിയ ശേഷമാണ് ഡൽഹിയിൽ എത്തുന്നത്. പൊതു സുഹൃത്തിന്റെ ഇടത്തായിരുന്നു ആദ്യം താമസം. പിന്നീട് പുതിയ ഫ്‌ളാറ്റിലേക്ക് മാറ്റി. പിന്നാലെ കൊലയും നടന്നു. കൊലപ്പെടുത്താൻ വേണ്ടിയാണോ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊലയിൽ തനിക്ക് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രതി പറയുന്നത്. എന്നാൽ പൊലീസ് അത് വിശ്വസിച്ചിട്ടില്ല. അതിനിടെ ലൗ ജിഹാദാണ് തന്റെ മകളുടെ കൊലയ്ക്ക് കാരണമെന്ന ആരോപണം ശ്രദ്ധയുടെ അച്ഛൻ ഉന്നയിച്ചിട്ടുണ്ട്.ആറ് മാസം മുമ്പാണ് ഇരുപത്തിയെട്ടുകാരിയായ ശ്രദ്ധ കൊല്ലപ്പെടുന്നത്. പ്രതി അഫ്താബ് അമീനൊപ്പമായിരുന്നു ശ്രദ്ധ താമസിച്ചിരുന്നത്. വിവാഹ ആവശ്യമുന്നയിച്ചതോടെ അഫ്താബ് യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ശരീരാവശിഷ്ടങ്ങൾ സൂക്ഷിക്കാനായി ഇയാൾ ഒരു ഫ്രിഡ്ജും വാങ്ങി. 18 ദിവസമെടുത്ത് 18 ഇടങ്ങളിലായാണ് അഫ്താബ് മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ചത്. സൈക്കോ കൊലയാളിക്ക് സമാനമായാണ് ഇയാളും പ്രവർത്തിച്ചിരിക്കുന്നത്.കൊലയ്ക്ക് ശേഷം അടുത്ത 18 ദിവസവും മൃതശരീരത്തിന്റെ ഓരോ അവശിഷ്ടവുമായി പുലർച്ചെ രണ്ടുമണിക്കാണ് ഇയാൾ പുറത്തിറങ്ങുക. എല്ലാവരും നല്ല ഉറക്കം പിടിക്കുന്ന സമയം. മെഹ്്റ്രോളി കാട്ടിലാണ് മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ചത്. അഫ്തബിന് കൊലപാതകത്തിന് മാത്രമല്ല, കൊല മറയ്ക്കാനും പ്രചോദനമായത്. അമേരിക്കൻ ക്രൈം ത്രില്ലർ ഷോയായ ഡെക്സ്റ്റർ ആണ്. അഫ്താബാകട്ടെ ഷെഫായി പരിശീലനം കിട്ടിയ ആളാണ്. അതുകൊണ്ട് തന്നെ ഇറച്ചി മുറിക്കുന്നതിൽ വിദഗ്ധനാണെന്ന് പൊലീസ് പറയുന്നു. മുംബൈയിൽ ഒന്നിച്ച് ജോലി ചെയ്യുന്ന കാലത്താണ് ഇരുവരും ഇഷ്ടത്തിലായത്. വ്യത്യസ്ത മതത്തിൽ പെട്ടവർ തമ്മിലെ ബന്ധം യുവതിയുടെ വീട്ടുകാർ അംഗീകരിക്കാതെ വന്നതോടെ, അഫ്തബും, ശ്രദ്ധയും ഈ വർഷമാദ്യം ഡൽഹിയിലേക്ക് മാറുകയായിരുന്നു. ഒരു അന്താരാഷ്ട്ര കമ്പനിക്ക് വേണ്ടി കോൾ സെന്ററിൽ ജോലി നോക്കുകയായിരുന്നു. മെഹ്റ്രോളിയിലെ വാടക അപ്പാർട്ട്മെന്റിലായിരുന്നു താമസം.ശ്രദ്ധയുടെ ഒരു കൂട്ടുകാരി മാതാപിതാക്കളെ ഫോണിൽ വിളിച്ച് അവളുടെ ഫോൺ ആഴ്ചകളോളമായി സ്വിച്ച് ഓഫ് ആണെന്ന് അറിയിച്ചതോടെയാണ് മുംബൈയിലെ വസായിയിൽ നിന്ന് പിതാവ് ഡൽഹിയിലെത്തിയത്. ഏറെ നാളായി യുവതിയും മാതാപിതാക്കളും തമ്മിൽ ഫോണിൽ പോലും സംസാരിച്ചിരുന്നില്ല. പിതാവ് നവംബർ എട്ടിന് ഡൽഹിയിൽ മകളെ കാണാൻ ഇവരുടെ ഫ്ളാറ്റിൽ എത്തി. എന്നാൽ ഫ്‌ളാറ്റ് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ മകളെ കാണാനില്ലെന്ന ചൂണ്ടിക്കാട്ടി അദ്ദേഹം നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. ഇതേ തുടർന്ന് പൊലീസ് അഫ്താബ് അഹമ്മദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.മെയ് 18-നാണ് സംഭവം നടന്നത്. വിവാഹം കഴിക്കണമെന്ന് ശ്രദ്ധ സ്ഥിരമായി ആവശ്യപ്പെട്ടിരുന്നതായും ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നെന്നും അഫ്താബ് പൊലീസിന് മൊഴി നൽകി.തുടർന്ന് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും ഇയാൾ സമ്മതിച്ചു. കൊലപാതകത്തിന് കേസെടുത്ത പൊലീസ് അഫ്താബിനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!