Category: Latest News

ഉള്ളി കയറ്റി വന്ന ലോറി മറിഞ്ഞു; അപകടത്തിൽ മൂന്ന് പേർക്ക് ​ദാരുണാന്ത്യം

മലപ്പുറം: വട്ടപ്പാറയിൽ ലോറി മറിഞ്ഞ് അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഉള്ളി കയറ്റി കൊണ്ട് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇതുവരെയും മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ മൂന്ന് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരെ വാഹനത്തിനുള്ളിൽ…

പടനിലം പാലം: പുതുക്കിയ ഭരണാനുമതി ലഭ്യമായി

കൊടുവള്ളി: പടനിലം പാലം നിർമ്മാണത്തിനും സ്ഥലം ഏറ്റെടുപ്പിനുമായി 7.16 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി. എ മുഹമ്മദ്‌ റിയാസ് ഡോ: എം. കെ മുനീർ എം. എൽ. എ യെ അറിയിച്ചു. അറുപത് വര്‍ഷത്തോളം…

കണ്ണൂരിൽ കശുമാവിൻ തോട്ടത്തിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: തിമിരിയിൽ കശുമാവിൻ തോട്ടത്തിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ. ഓലക്കണ്ണ് സ്വദേശി സന്തോഷ് (48) ഭാര്യ ദീപ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പേരുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.…

ബ്യൂട്ടി പാര്‍ലർ ലൈസന്‍സ് മാത്രമുള്ള സ്ഥാപനം പ്രവർത്തിച്ചിരുന്നത് മസാജിങ് സെന്ററായി; പോലീസിന്റെ റെയ്ഡ് അനാശാസ്യമെന്ന രഹസ്യവിവരത്തെ തുടർന്ന്; മലയാളി യുവതികൾ ഉൾപ്പെടെ അഞ്ചു പേർ പിടിയിൽ

ഇടുക്കി: തൊടുപുഴയിൽ ബ്യൂട്ടി പാർലറിന്‍റെ മറവിൽ അനധികൃതമായി പ്രവർത്തിച്ച മസാജ് സെന്‍ററിൽ പോലീസ് റെയ്ഡ്. മസാജിനെത്തിയ മുട്ടം സ്വദേശികളായ യുവാക്കളും ജോലിക്കാരായ യുവതികളും ഉൾപ്പെടെ അഞ്ച് പേരെ പിടികൂടി. ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നതായി പോലീസ് പറഞ്ഞു. തൊടുപുഴ കെഎസ്ആര്‍ടിസി ബസ്…

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇളയ കുഞ്ഞ് മരിച്ചു; മനോവിഷമത്തിൽ അമ്മ മൂത്തമകനുമായി ജീവനൊടുക്കി

ഇടുക്കി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മകനും ജീവനൊടുക്കി. കൈതപ്പതാൽ സ്വദേശിനി ലിജി (38), ഏഴ് വയസുള്ള മകൻ ലിൻ ടോം എന്നിവരാണ് മരിച്ചത്. രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ്…

കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യം; തെളിഞ്ഞത് ലിറ്റ്മസ് ടെസ്റ്റിലൂടെ

കൊച്ചിയില്‍ പെയ്ത വേനല്‍ മഴയില്‍ ആസിഡ് സാന്നിധ്യംകൊച്ചിയില്‍ പെയ്ത ആദ്യ വേനല്‍മഴത്തുള്ളികളില്‍ ആസിഡ് സാന്നിധ്യം. ലിറ്റ്മസ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണ വിശദാംശങ്ങളുമായി ശാസ്ത്രനിരീക്ഷകന്‍ രാജഗോപാല്‍ കമ്മത്താണ് ആസിഡ് മഴയുണ്ടായെന്ന് വിശദീകരിക്കുന്നത് . ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍…

ലൊക്കേഷൻ മാനേജറും നടനുമായ ദാസ് തൊടുപുഴ അന്തരിച്ചു

കൊച്ചി; ലൊക്കേഷൻ മാനേജറും നടനുമായ ദാസ് തൊടുപുഴ എന്ന എഎൻ സുഗുണദാസ് അന്തരിച്ചു. 76 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. തൊടുപുഴ ചിറ്റൂർ സ്വദേശി ആണ്.നിരവധി മലയാളം ,തമിഴ് ,കന്നഡ ,തെലുങ്ക് ,ഹിന്ദി ചിത്രങ്ങളിൽ ലൊക്കേഷൻ മാനേജർ ആയിരുന്നു.…

ബസ് സ്റ്റാൻഡിലേക്ക് നടന്നു പോയ വിദ്യാർഥിനിയെ കടന്നുപിടിച്ച യുവാവ് അറ​സ്റ്റിൽ; അജിയുടെ പേരിൽ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടും കേസ്

മാന്നാർ: ബസ് സ്റ്റാൻഡിലേക്ക് നടന്നു പോയ വിദ്യാർഥിനിയെ കടന്നുപിടിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം ഉളിയങ്കോട് നാല് സെൻറ് കോളനിയിൽ അജി ഗോപാൽ (39)നെ ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നിന്ന് സമീപത്തുള്ള ബസ്…

യുവാവി​ന്റെ മരണം രക്തം ഛര്‍ദിച്ച്; വെള്ളത്തിന് പകരം മദ്യത്തില്‍ ഒഴിച്ചുനല്‍കിയത് വിനാഗിരിയെന്ന് പരാതി

കോഴിക്കോട്: മദ്യത്തില്‍ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ചുകൊടുത്തതാണ് യുവാവിന്റെ മരണത്തിന് കാരണമെന്ന് പരാതി. കൊയിലാണ്ടി കുറുവങ്ങാട് വരകുന്ന് കോളനിയിലെ കരീമാണ്(42) മരിച്ചത്. അനധികൃതമായി മദ്യവില്‍പ്പന നടത്തുന്ന കടയില്‍നിന്നും മദ്യത്തില്‍ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ചുനല്‍കിയെന്നും ഇത് കുടിച്ചാണ് മരണം സംഭവിച്ചതെന്നുമുള്ള ആരോപണമാണ്…

വരന്റെ സ്വഭാവം അറിയാൻ വധു പോലീസ് സ്റ്റേഷനിൽ; വിവരങ്ങൾ അറിഞ്ഞതോടെ വിവാഹത്തിൽ നിന്ന് പിന്മാറ്റം; വൈറലായി ഡിവൈഎസ്പിയുടെ പ്രസംഗം

കാസർകോട്: പ്രതിശ്രുത വരനെ കുറിച്ച ന്വേഷിക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ യുവതി തിരികെ പോയത് വിവാഹം വേണ്ടെന്ന് വെച്ചുകൊണ്ട്. താൻ വിവാഹം കഴിക്കാൻ പോകുന്ന ആൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും കേസിൽ പ്രതിയാണെന്നുമറിഞ്ഞതോടെ തന്റെ ഭാവി ജീവിതം രക്ഷിച്ചതിനു പൊലീസിനു നന്ദിയും പറഞ്ഞാണ്…

error: Content is protected !!