കാസർകോട്: പ്രതിശ്രുത വരനെ കുറിച്ച ന്വേഷിക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ യുവതി തിരികെ പോയത് വിവാഹം വേണ്ടെന്ന് വെച്ചുകൊണ്ട്. താൻ വിവാഹം കഴിക്കാൻ പോകുന്ന ആൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും കേസിൽ പ്രതിയാണെന്നുമറിഞ്ഞതോടെ തന്റെ ഭാവി ജീവിതം രക്ഷിച്ചതിനു പൊലീസിനു നന്ദിയും പറഞ്ഞാണ് യുവതി പോലീസ് സ്റ്റേഷനിൽ നിന്നും പടിയിറങ്ങിയത്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.എ.മാത്യു നടത്തിയ പ്രസംഗം ആണ് സംഭവം ഇപ്പോൾ വൈറലാകാൻ കാരണം.4 മാസം മുൻപ് നടന്ന സംഭവം കഴിഞ്ഞ ഡിസംബർ 24ന് കാസർകോട് നടന്ന ലഹരി വിരുദ്ധ ബോധൽക്കരണ ക്ലാസിലായിരുന്നു ഇദ്ദേഹം ഈ വിവരിച്ചത്. പ്രസംഗത്തിന്റെ വിഡിയോയ്ക്ക് പിന്നീട് വ്യാപകമായി പ്രചാരണം ലഭിച്ചു. പ്രതിശ്രുത വധുവും സഹോദരിയും മാതാവുമാണ് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയത്. ഓൺലൈനിലൂടെ പരിചയപ്പെട്ട പ്രതിശ്രുത വരനെക്കുറിച്ചറിയാനായിരുന്നു വരവ്.എന്തെങ്കിലും ലഹരിക്കേസിലെ പ്രതിയാണോ? ലഹരി ഉപയോഗിക്കുന്നയാൾ ആണോ എന്നറിയാൻ പൊലീസുകാരുടെ സഹായം തേടി. യുവാവിന്റെ ഫോട്ടോയും വിലാസവും പൊലീസുകാർക്കു നൽകി. ഫോട്ടോ കണ്ടതോടെ പൊലീസുകാരും ഞെട്ടി. ലഹരി ഉപയോഗിക്കുന്നയാളാണെന്നും കേസിലെ പ്രതിയാണെന്നും പറഞ്ഞു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥരോടു നന്ദി പറഞ്ഞാണു ഇവർ മടങ്ങിയത്. അതോടെ പെൺകുട്ടി ആ വിവാഹാലോചന ഒഴിവാക്കി. മാത്യുവിന്റെ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ 49 സെക്കൻഡിലുള്ള ഈ ഭാഗമാണ് വൈറലായത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!