മലപ്പുറം: വട്ടപ്പാറയിൽ ലോറി മറിഞ്ഞ് അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഉള്ളി കയറ്റി കൊണ്ട് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇതുവരെയും മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ മൂന്ന് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരെ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്.ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിലൊടുവിലാണ് ഇവരെ പുറത്തെടുത്തത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണ് വട്ടാപ്പാറ. ഈ മാസം നാലാമത്തെ അപകടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.