ത്വാഇഫ്: ഖത്തറിൽനിന്ന്​ ഉംറക്ക്​ എത്തിയ മലയാളി കുടുംബത്തി​​ന്റെ കാർ മറിഞ്ഞ്​ മൂന്ന് പേർ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാൻ (7), അഹിയാൻ (4), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ത്വാഇഫിൽ വെച്ചായിരുന്നു അപകടം.ദോഹയിൽ ഹമദ് മെഡിക്കൽ സിറ്റിയിൽ ജീവനക്കാരനായ ഫൈസൽ കുടുംബ സമേതം ഉംറക്കായി സൗദിയിലെത്തിയതായിരുന്നു. കാറിൽ ആറുപേരാണ്​ ഉണ്ടായിരുന്നത്​. മക്കയിലേക്കുള്ള യാത്രാമധ്യേ ത്വാഇഫ്​ എത്തുന്നതിന്​ 73 കിലോമീറ്റർ ബാക്കിനിൽക്കെ അതീഫ്​ എന്ന സ്ഥലത്തുവെച്ചാണ്​ ഇവർ സഞ്ചരിച്ച കാർ മറിഞ്ഞ്​​ അപകടമുണ്ടായത്​.ഫൈസലിനും ഭാര്യാ പിതാവ്​ അബ്​ദുൽ ഖാദറിനും നിസാര പരിക്കേറ്റു. ഇവർ ത്വാഇഫ് അമീർ സുൽത്താൻ ആശുപത്രിയിലാണ്. ഫൈസലി​​ന്റെ ഭാര്യ സുമയ്യ അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിലാണ്​. വിവരമറിഞ്ഞ്​ ഇവരുടെ ബന്ധുക്കൾ മക്കയിൽ നിന്നും താഇഫിലേക്ക് തിരിച്ചിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!