കൊച്ചി; ലൊക്കേഷൻ മാനേജറും നടനുമായ ദാസ് തൊടുപുഴ എന്ന എഎൻ സുഗുണദാസ് അന്തരിച്ചു. 76 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. തൊടുപുഴ ചിറ്റൂർ സ്വദേശി ആണ്.നിരവധി മലയാളം ,തമിഴ് ,കന്നഡ ,തെലുങ്ക് ,ഹിന്ദി ചിത്രങ്ങളിൽ ലൊക്കേഷൻ മാനേജർ ആയിരുന്നു. നാടകനടനായി അരങ്ങിലെത്തി അദ്ദേഹം കുഞ്ഞിക്കൂനൻ, രസതന്ത്രം, തുടങ്ങി അമ്പതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്.നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ മാനേജരുമായി പ്രവർത്തിച്ചിട്ടുണ്ട്. വിസ്മയ എന്ന പേരിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരു സംഘടനയും അദ്ദേഹം രൂപീകരിച്ചിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് തൊടുപുഴ ശാന്തി ശ്മശാനത്തിൽ നടക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!