Category: Latest News

ചരിത്രമെഴുതാതെ വിധി; സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല, 3-2ന് ഹർജികൾ തള്ളി

ഡൽഹി: ഇന്ത്യൻ ജനത കാത്തിരുന്ന വിധി പുറത്ത്. ഇന്ത്യയിൽ സ്വവർഗ ലൈംഗികതയ്ക്ക് നിയമസാധുതയില്ല. 3-2ന് ആണ് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി. സ്വവർ​​ഗ വിവാ​ഹം ന​ഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.…

ഒരാളെ രക്ഷിക്കാൻ ഇറങ്ങവേ നാലുപേരും അപകടത്തിൽപ്പെട്ടു; വിവരം സമീപവാസികൾ അറിയുന്നത് അഗ്‌നി രക്ഷാ സേന ഹോണ്‍മുഴക്കി വരുന്ന ശബ്ദം കേട്ട്; ഉറ്റചങ്ങാതികളെ മരണം കവർന്നതും ഒന്നിച്ച്, നാടിന്റെ നൊമ്പരമായി നാൽവർസംഘം

തൃശൂർ: ഉറ്റചങ്ങാതികൾ മരണത്തിലും ഒന്നിച്ചതോടെ തകർന്നിരിക്കുകയാണ് ആ നാട്ടുകാർ. ഇന്നലെയാണ് ഉറ്റസുഹൃത്തുക്കളെ മരണം കവർന്നെടുത്തത്. ഡിഗ്രി വിദ്യാര്‍ഥികളായ നിവേദ് കൃഷ്ണ, സയിദ് ഹുസൈന്‍, കെ. അര്‍ജുന്‍, അബി ജോണ്‍ എന്നിവരാണ് കുളിക്കാനിറങ്ങി അപകടത്തില്‍ പെട്ട് മരിച്ചത്. മരിച്ച നാല് വിദ്യാര്‍ഥികളുടെ മൃതദേഹം…

എംഡി എം എ കടത്താന്‍ ശ്രമം; മുക്കം സ്വദേശി പിടിയിൽ

വയനാട്: മുത്തങ്ങയിലെ എക്സൈസ് ചെക്പോസ്റ്റിൽ നിന്നും 93 ഗ്രാം എംഡിഎംഎ പിടികൂടി. മുക്കം സ്വദേശി ഷർഹാൻ കെ കെ എന്നയാളെയാണ് എംഡിഎംഎയുമായി പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.ബെംഗളൂരുവിൽ നിന്ന് മുക്കത്തേക്കാണ് ലഹരി കൊണ്ടുവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാത്രി…

തൊഴിലുറപ്പ് തൊഴിലാളികൾക്ക്അപകട സുരക്ഷാ പദ്ധതി

നരിക്കുനി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളെയും അപകട സുരക്ഷാ പദ്ധതിയിൽ (PMSBY) ഉൾപ്പെടുത്തികൊണ്ടുള്ള പ്രഖ്യാപന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി പി ലൈല അദ്ധ്യക്ഷത വഹിച്ചു.ചെയർമാൻമാരായ മൊയ്തിനെരോത്ത്, സുബൈദ കെ.കെ, സുനിൽകുമാർ…

ലോറിക്ക് പിറകിൽ ബൈക്കിടിച്ച് പോലീസുകാരൻ മരിച്ചു; അപകടം ഡ്യൂട്ടി കഴിഞ്ഞ് മടക്കുന്നതിനിടെ

തൃശൂര്‍: വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കൊല്ലം സ്വദേശി ആനന്ദാണ് (27) മരിച്ചത്.ദേശീയപാത 66 കയ്പമംഗലം അറവുശാലയിൽ വെച്ച് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് മടക്കുന്നതിനിടെ…

സുഹൃത്തുക്കൾ യുവാവിനെ അടിച്ചുകൊന്നു

ആലപ്പുഴ: മദ്യപാനത്തിനിടെയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ചെങ്ങന്നൂർ സ്വദേശി സജീവിനെയാണ് സുഹൃത്തുക്കൾ അടിച്ചുകൊന്നത്. കേസിൽ മൂന്ന് പേരെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.ഹരിപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. മർദനത്തെ തുടർന്ന് അവശനിലയിലായ സജീവിനെ സുഹൃത്തുക്കൾ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. സംശയം തോന്നിയ ആശുപത്രി…

ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഡ്രൈവറും ഉടമയും അറസ്റ്റിൽ

കോഴിക്കോട്: ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഡ്രൈവർ അറസ്റ്റിൽ. ബസ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കക്കോടി സ്വദേശികളായ എൻ. ഷൈജു (43), ഭാര്യ ജീമ (38) എന്നിവരാണ് ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.മലാപ്പറമ്പ്…

ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമസാധുത; ചരിത്രവിധി ഉണ്ടാകുമോ ? ഇന്നറിയാം

ഡൽഹി: സ്വവർ​ഗ വിവാഹങ്ങളുടെ നിയമസാധുത സംബന്ധിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് രാവിലെ പത്തരയ്ക്ക് വിധി പറയുക.മേയ് 11ന് കേസ് വിധി പറയാനായി മാറ്റിയിരുന്നു. വിഷയത്തിൽ കോടതി കേന്ദ്ര…

കൊടുവള്ളി വാവാട് വാഹന അപകടം; മരണം മൂന്നായി

കൊടുവള്ളി :വാവാട് സപ്ലൈകോ ഗോഡൗണിന് സമീപം അമിത വേഗതയിലെത്തിയ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഹറ,പുല്‍ക്കുഴിയില്‍ ആമിന എന്നിവര്‍ മരണപ്പെട്ടു.നേരത്തെ മരണപ്പെട്ട മറിയം എന്നിവരുടെ സഹോദരിയാണ് സുഹറ.കാറിടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് ഗുരുതരമയ പരിക്കുകളോടെ ചികിത്സയിലായിരുന്നു ഇരുവരും.ജനാസകള്‍ ഇന്ന് തന്നെ വീട്ടില്‍ എത്തിക്കും.

പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വർധിപ്പിച്ചു; പ്രാബല്യത്തിൽ വന്നത് ഒക്ടോബർ ഒന്ന് മുതൽ

തിരുവനന്തപുരം: പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വർധിപ്പിച്ച് സർക്കാർ. വേതനം വർധിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.18,390 രൂപയിൽ നിന്ന് 24,520 രൂപയാക്കിയാണ് വർധിപ്പിച്ചത്.ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന് നൽകാവുന്ന വേതനമായാണ് വർധിപ്പിച്ചത്. ഒക്ടോബർ…

error: Content is protected !!