നരിക്കുനി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളെയും അപകട സുരക്ഷാ പദ്ധതിയിൽ (PMSBY) ഉൾപ്പെടുത്തികൊണ്ടുള്ള പ്രഖ്യാപന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി പി ലൈല അദ്ധ്യക്ഷത വഹിച്ചു.ചെയർമാൻമാരായ മൊയ്തിനെരോത്ത്, സുബൈദ കെ.കെ, സുനിൽകുമാർ ടി കെ, ടി രാജു, എം വത്സല , രഞ്ജിത്ത് ഇ കെ, റുഷ്ദ ടി കെ, ശിൽപ്പ എന്നിവർ സംസാരിച്ചു.