Category: Latest News

എതിരാളികളെ അവരുടെ തട്ടകത്തിലെത്തി തറപറ്റിച്ച് അർജന്റീന; ബ്രസീലിനെ പരാജയപ്പെടുത്തിയത് ഏകപക്ഷീയമായ ഒരു ​ഗോളിന്

റിയോ ഡി ജനീറോ: റിയോയിലെ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീന. ഏകപക്ഷീയമായ ഒരു ​ഗേളിനാണ് എതിരാളികളെ അവരുടെ തട്ടകത്തിലെത്തി അർജന്റീന പരാജയപ്പെടുത്തിയത്. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് അർജന്റീനക്ക് മുന്നിൽ ബ്രസീലിന്റെ ചുവടുകൾ ഇടറിയത്. 63-ാം…

സിപിഎം ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത് എസ്‌ഐയും പോലീസുകാരനും; വിനയായത് സ്വന്തം വാട്‌സാപ്പ് സ്റ്റാറ്റസും; ഉദ്യോഗസ്ഥർക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം

കോഴിക്കോട്: സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത് പോലീസ് ഉദ്യോഗസ്ഥർ. ട്രാഫിക് എസ്‌ഐയും മറ്റൊരു സിവിൽ പോലീസ് ഓഫീസറുമാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തില്‍ പങ്കെടുത്ത വിവരം പോലീസുകാരന്‍തന്നെ വാട്സാപ്പ് സ്റ്റാറ്റസായി ഇട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ സിറ്റി സ്‌പെഷ്യല്‍…

ഉപജില്ല കലോത്സവ ലോഗോ തയ്യാറാക്കിയ അധ്യാപകനെ ആദരിച്ചു

കൊടുവള്ളി ഉപജില്ല കലോത്സവം ലോഗോ തയ്യാറാക്കിയതിന് എളേറ്റിൽ നോർത്ത് എഎംഎൽപി സ്കൂൾ അദ്ധ്യാപകൻ മുഹമ്മദ് ശമീലിനെ ആദരിച്ചു.കലാമേള ഉൽഘാടന പരിപാടിയിൽ കോഴിക്കോട് ജില്ല എം പി എംകെ രാഘവൻ ആയിരുന്നു ഉപഹാരം സമർപ്പിച്ചത്.തുടർച്ചയായി മൂന്നാം തവണയാണ് ഈ അധ്യാപകൻ ഉപജില്ലക്ക് വേണ്ടി…

കോടതി വിധിക്ക് പിന്നാലെ കെഎസ്ഇബിയിലെ മീറ്റർ റീഡർമാരിൽ പലർക്കും ജോലി നഷ്ടമാകും

കൊച്ചി: എൻടിസി യോ​ഗ്യതയില്ലാത്ത കെ.എസ്.ഇ.ബിയിലെ മീറ്റർ റിഡർമാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത. ഹൈക്കോടതി വിധിയാണ് എൻ.ടി.സി. സർട്ടിഫിക്കറ്റില്ലാത്ത ഡിഗ്രി/ഡിപ്ലോമക്കാർക്ക് ജോലി നഷ്ടമാകുന്നതിന് വഴിയൊരുക്കുന്നത്. ഇലക്ട്രീഷ്യൻ/വയർമെൻ/ഇലക്ട്രോണിക് ട്രേഡ് എന്നിവയിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുള്ളവരെയാകണം കെ എസ് ഇ ബിയുടെ മീറ്റർ റീഡർ/സ്‌പോട്ട് ബില്ലർ…

മുട്ടിൽ മരം മുറിക്കേസ്; പ്രതികളിൽ നിന്ന് പിഴയീടാക്കൽ വൈകുന്നു; റവന്യൂ നടപടികൾ നിലച്ചു

കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ പ്രതികളിൽ നിന്ന് പിഴയീടാക്കൽ വൈകുന്നു. റവന്യു നടപടികൾ പൂർണമായി നിലച്ചു. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം പ്രതികളിൽ നിന്ന് പിഴയീടാക്കുന്നതിലാണ് തീരുമാനം വൈകുന്നത്. പിഴയൊടുക്കാനുള്ള നോട്ടീസ് കിട്ടിയ കർഷകർ സബ് കളക്ടർക്ക് അപ്പീൽ നൽകി. മുറിച്ചുമാറ്റിയ…

എഴുത്തുകാരി പി വത്സല അന്തരിച്ചു; തിരുനെല്ലിയുടെ കഥാകാരി വിടപറഞ്ഞത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കോഴിക്കോട്: എഴുത്തുകാരി പി വത്സല അന്തരിച്ചു. 84 വയസ്സായിരുന്നു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ കഴിഞ്ഞ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. സാഹിത്യകാരി എന്നതിന് പുറമേ അധ്യാപിക, സാമൂഹിക പ്രവർത്തക എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ച വ്യക്തിത്വമായിരുന്നു പി…

മഞ്ചേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; അപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു

മഞ്ചേരി: പയ്യനാട് ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചു. വയനാട് മാനന്തവാടി പനമരം നെല്ലിയമ്പം എരുവങ്കിൽ അഷ്നാദ് (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്.മഞ്ചേരിയിൽനിന്ന് പയ്യനാട് ഭാഗത്തേക്ക് പോവുന്ന ബൈക്കും എതിർദിശയിൽ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു.…

അബൂബക്കർ ഹാജി നിര്യാതനായി

മുസ്ലീം ലീഗ് വെള്ളിമാട് കുന്ന് മുൻ മേഗലാ പ്രസിഡണ്ട്നങ്ങാറിയിൽ അബൂബക്കർ ഹാജി നിര്യാതനായിമയ്യത്ത് രാവിലെ 11.00 മണിക്ക് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളിയിൽമക്കൾ : മുഹമ്മതലി നങ്ങാറിയിൽ റിട്ടയേഡ് ഇഞ്ചിനീയർ, പരേതനായ അബാദുറഹിമാൻ, ലൈല എൻ (സീ ഡീ എസ് ),മരുമക്കൾ: റംലത്ത്ബീഗം…

ഓട്ടോ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവം; അവസാനിച്ചത് കയ്യാങ്കളിയിൽ

കോഴിക്കോട്: ബസ് ജീവനക്കാർ ഓട്ടോ റിക്ഷാ ഡ്രൈവറെ മർദ്ദിച്ച സംഭവം കലാശിച്ചത് കൂട്ടത്തല്ലിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്താണ് സംഘർഷമുണ്ടായത്. ബസ് ജീവനക്കാർ ഓട്ടോ റിക്ഷാ ഡ്രൈവറെ മർദ്ദിച്ചതിന് പകരമായി ബസ് ജീവനക്കാരെ മർദ്ദിക്കാനെത്തിയതായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവർമാർ.ഇന്ന് രാവിലെയാണ് സംഭവങ്ങളുടെ തുടക്കം.…

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച സംഭവം; പരാതിക്കാരന്റെ സഹോദരൻ അറസ്റ്റിൽ

കോഴിക്കോട്: സ്കൂട്ടർ തീവച്ച സംഭവത്തിൽ പരാതിക്കാരന്റെ സഹോദരൻ അറസ്റ്റിലായി. ചരളിൽ സജിലേഷ് (35) നെയാണ് പോലീസ് പിടികൂടിയത്. നാദാപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിനാണ് ഇയാൾ തീയിട്ടത്. സജിലേഷ് കുറ്റ്യാടിയിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി വീട്ടിലെത്തി സ്കൂട്ടറിന് തീ ഇടുകയായിരുന്നു. സ്കൂട്ടർ…

error: Content is protected !!