Category: Latest News

പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ; പവിത്രൻ ജീവനൊടുക്കിയത് കേസിന്റെ വിചാരണ തുടങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ

കണ്ണൂർ: പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പി.വി പവിത്രനാണ് തൂങ്ങി മരിച്ചത്. കേസിന്റെ വിചാരണ അടുത്ത ദിവസം തുടങ്ങാനിരിക്കെയാണ് പവിത്രന്റെ മരണം.പയ്യന്നൂരിലെ ക്വാർട്ടേഴ്സിൽ ആണ് ഇയാൾ തൂങ്ങി മരിച്ചത്. ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച…

പണി തുടങ്ങി മക്കളെ; മൊബൈല്‍ റീചാര്‍ജുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കി ഗൂഗിള്‍ പേ

പണമിടപാടുകൾക്കായി ആളുകൾ ഉപയോഗിക്കുന്ന യുപിഐ പേയ്‌മെന്റ് ആപ്പാണ് ഗൂഗിള്‍ പേ. ബില്ലുകൾ അടയ്ക്കുന്നതിനും മൊബൈല്‍ ഫോൺ റീചാർജ് ചെയ്യുന്നതിനും ആളുകൾ ഗൂഗിള്‍ പേയാണ് ആശ്രയിക്കാറ്. എന്നാൽ ഇത്തരക്കാർക്ക് മുട്ടൻ പണി നൽകി ഗൂഗിള്‍ പേ. ഇനിമുതൽ മൊബൈല്‍ റീചാര്‍ജുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ്…

‘മലയാളികള്‍ ഈഗോ വെച്ചുപുലര്‍ത്തുന്നവർ’; കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണെന്ന് ഹൈക്കോടതി

കൊച്ചി: കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണെന്ന് ഹൈക്കോടതി. മലയാളികള്‍ ഈഗോ വെച്ചുപുലര്‍ത്തുന്നവരാണെന്നും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറല്ലെന്നും കോടതി പറഞ്ഞു. നെട്ടൂരിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യാത്ത ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി…

ആദ്യം സ്വാഭാവിക മരണം, പോസ്റ്റ്മോർട്ടത്തിന് ശേഷം ട്വിസ്റ്റ്; ആലപ്പുഴ പുന്നപ്രയിൽ മധ്യവയസ്കന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ മധ്യവയസ്കന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കട്ടിലിൽ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കിടപ്പ് രോഗിയായിരുന്ന ഈരേശേരിൽ സെബാസ്റ്റ്യനാണ് (65) മരിച്ചത്. ആദ്യം സ്വാഭാവിക മരണം എന്ന് കരുതിയെങ്കിലും പോസ്റ്റ്മോർട്ടത്തിൽ അടിയേറ്റതാണ് മരണ കാരണമെന്ന് വ്യക്തമായി. മകൻ…

റോബിന് ഇന്ന് ‘ദുഃഖ വെള്ളി’; വാഹനത്തിനെതിരെ കേസെടുത്തു, ഡ്രൈവർമാരുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കിയേക്കും; നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ലോഗർമാരെയും കാത്തിരിക്കുന്നത് എട്ടിന്റെ പണി

പത്തനംതിട്ട: തുടർച്ചായായി പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തിയെന്ന് ആരോപിച്ച് എംവിഡി റോബിൻ ബസ് പിടിച്ചെടുത്തതോടെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കിയേക്കും. പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തു. ഇതുകൂടാതെ നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ലോഗർമാർക്കെതിരെയും നടപടിയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച പുലർച്ചെ ഒന്നിന് കോയമ്പത്തൂരിൽ നിന്നും…

ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം ആപത്ത് ? നാളെ സംസ്ഥാനത്ത് ‘ഗോ ബ്ലൂ ഫോര്‍ എ.എം.ആര്‍’ ദിനംആന്റി ബയോട്ടിക്കുകളുടെ ഉപയോഗം ആപത്ത് ? നാളെ സംസ്ഥാനത്ത് ‘ഗോ ബ്ലൂ ഫോര്‍ എ.എം.ആര്‍’ ദിനം

തിരുവനന്തപുരം: ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം നൽകുന്നതിനുമായുള്ള വാരാചരണം സംഘടിപ്പിച്ചു വരുന്നുണ്ട്. നാളെ സംസ്ഥാനത്ത് ‘ഗോ ബ്ലൂ ഫോര്‍ എ.എം.ആര്‍.’ ദിനം ആചരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നവംബര്‍ 18 മുതല്‍ 24…

മദ്യപിക്കാൻ പണം നല്‍കാത്തതിന് മാതാവിനെ ക്രൂരമായി മർദിച്ചു; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

മാവേലിക്കര: മദ്യപിക്കാൻ പണം നല്‍കാത്തതിന് മാതാവിനെ ക്രൂരമായി മർദിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിയാര്‍ വാക്കേലേത്ത് വീട്ടിൽ രാജൻ (48) ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. നവംബർ 20ന് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.വൈകിട്ട് മൂന്ന്…

ഇന്ത്യ പലസ്തീൻ വിഷയത്തിൽ എന്നും ശക്തമായ നിലപാട് എടുത്തിട്ടുണ്ട്’; കോൺ​ഗ്രസും മുസ്ലിംലീ​ഗും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ച് പലസ്തീൻ റാലി

കോഴിക്കോട്: കോൺ​ഗ്രസും മുസ്ലിംലീ​ഗും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ച് കോഴിക്കോട് കോൺ​ഗ്രസ് സംഘടിപ്പിച്ച പലസ്തീൻ റാലി. ഇന്ത്യ പലസ്തീൻ വിഷയത്തിൽ എന്നും ശക്തമായ നിലപാട് എടുത്തിട്ടുണ്ടെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി തങ്ങൾ പറഞ്ഞു. ശക്തമായ നിലപാട് കെണിയിൽ…

കേരളത്തില്‍ അതിശക്തമായ മഴ തുടരും; ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. നവംബർ 25 ഓടെ തെക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെടുന്ന ചക്രവാതചുഴി നവംബർ 26 ഓടെ ന്യൂന മർദമായി ശക്തിപ്പെടാനാണ് സാധ്യത. തുടർന്ന് പടിഞ്ഞാറ് വടക്ക്…

ജോലി സമയം കഴിഞ്ഞ് നവകേരള സദസ്സിന്റെ പോസ്റ്ററൊട്ടിക്കണമെന്ന് ശുചീകരണ തൊഴിലാളികൾക്ക് നിർദേശം; അനുസരിക്കാത്തവർ ജോലിക്ക് വരണ്ടെന്ന് നഗരസഭ സെക്രട്ടറിയുടെ ഭീഷണി

കൊച്ചി: ഉച്ചവരെയുള്ള ജോലിസമയം കഴിഞ്ഞ് നവകേരള സദസ്സിന്റെ പോസ്റ്റർ ഒട്ടിക്കാൻ ശുചീകരണ തൊഴിലാളികൾക്ക് നിർദേശം നൽകി പെരുമ്പാവൂർ നഗരസഭ സെക്രട്ടറി. അനുസരിക്കാത്തവര്‍ ജോലിക്ക് വരണ്ടെന്ന് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് തൊഴിലാളികള്‍ ആരോപിച്ചു. യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ സെക്രട്ടറിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.പുലര്‍ച്ചെ…

error: Content is protected !!