ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ മധ്യവയസ്കന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കട്ടിലിൽ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കിടപ്പ് രോഗിയായിരുന്ന ഈരേശേരിൽ സെബാസ്റ്റ്യനാണ് (65) മരിച്ചത്. ആദ്യം സ്വാഭാവിക മരണം എന്ന് കരുതിയെങ്കിലും പോസ്റ്റ്മോർട്ടത്തിൽ അടിയേറ്റതാണ് മരണ കാരണമെന്ന് വ്യക്തമായി. മകൻ സെബിൻ ക്രിസ്റ്റിനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെത്തു. ഇതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകമെന്നത് തെളിഞ്ഞത്. മകൻ സെബിൻ വാക്കർ കൊണ്ട് അടിച്ചതിനെ തുടർന്നാണ് സെബാസ്റ്റ്യൻ മരിച്ചതെന്നും പൊലീസ് കണ്ടെത്തി.