കണ്ണൂർ: പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പി.വി പവിത്രനാണ് തൂങ്ങി മരിച്ചത്. കേസിന്റെ വിചാരണ അടുത്ത ദിവസം തുടങ്ങാനിരിക്കെയാണ് പവിത്രന്റെ മരണം.പയ്യന്നൂരിലെ ക്വാർട്ടേഴ്സിൽ ആണ് ഇയാൾ തൂങ്ങി മരിച്ചത്. ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 2022ൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.