തിരുവനന്തപുരം: കാടു വൃത്തിയാക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. കല്ലറ നീറുമൺകടവിൽ നിന്നും തലയോട്ടിയും അസ്ഥിയും കണ്ടെടുത്തത്. കണ്ടെത്തിയ മൃതദേഹത്തിന് ഇരുപത് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്ന് പരിശോധനയിലൂടെ പൊലീസ് കണ്ടെത്തി.സമീപത്ത് നിന്ന് തുണിയും വാച്ചും കണ്ടെത്തി. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തിൽ മാത്രമേ സംഭവത്തെക്കുറിച്ച് വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!