Category: Uncategorized

കാർ ബൈക്കുകളിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്

പുതുപ്പാടി : ദേശീയ പാതയിലെ വെസ്റ്റ് കൈതപ്പൊയിലിനു സമീപം കുരിശ്പള്ളിക്ക് അടുത്ത് നിയന്ത്രണം വിട്ട കാറ് ബൈക്കുകളിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു, ഒരാളുടെ പരിക്ക് ഗുരുതരമാണ്.വയനാട് ഭാഗത്തേക്ക് പോവുന്ന കാറാണ് ബൈക്കുകളെ ഇടിച്ചത് ,പൂലോട്,കുഞ്ഞികുളം സ്വദേശികൾ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്, പൂലോട്…

ഷാരോൺ രാജിന്റെ ദുരൂഹ മരണം; ക്ഷമ ചോദിച്ച് പെണ്‍കുട്ടി; വാട്‌സ്ആപ്പ് ചാറ്റ് പുറത്ത് വിട്ട് കുടുംബം

തിരുവനന്തപുരം; നെയ്യാറ്റിന്‍കരയില്‍ വനിതാ സുഹൃത്ത് നൽകിയ പാനീയം കുടിച്ച് മരിച്ച ഷാരോണിന്റെ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്. സംഭവം നടന്ന ദിവസം ഷാരോണും പെണ്‍സുഹൃത്തും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റാണ് ബന്ധുക്കള്‍ പുറത്തുവിട്ടത്. ഷാരോണിനോട് പെണ്‍കുട്ടി ക്ഷമ ചോദിക്കുന്ന മെസേജുകളും കാണാം. അമ്മയെ…

സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നികുതി വെട്ടിപ്പ്; 162 കോടി രൂപയുടെ വെട്ടിപ്പ് നടന്നെന്ന് ജിഎസ്‍ടി വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നികുതി വെട്ടിപ്പ് നടന്നെന്ന് ജിഎസ്‍ടി വകുപ്പ്. 162 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നെന്നാണ് ജിഎസ്‍ടി വകുപ്പ് വ്യക്തമാക്കുന്നത്. 15 റിയൽ എസ്റ്റേറ്റ് ഇടപാടുകാർ നികുതിയിനത്തിൽ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.703…

ഛര്‍ദ്ദില്‍ തൊണ്ടയില്‍ കുടുങ്ങി എല്‍കെജി വിദ്യാര്‍ഥി മരിച്ചു

തൃശൂര്‍: ഛര്‍ദ്ദില്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചുവയസുകാരന്‍ മരിച്ചു. തൃശ്ശൂര്‍ പഴുവില്‍ കിഴുപ്പിള്ളിക്കര സ്വദേശി ഷാനവാസ് നസീബ ദമ്പതികളുടെ മകന്‍ ഷദീദ് ആണ് മരിച്ചത്. പഴുവില്‍ സെന്റ് ആന്റണീസ് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. പനിയെ തുടര്‍ന്നാണ് കുട്ടി ഛര്‍ദ്ദിക്കാനിടയായത്.

‘കത്രിക നഷ്ടപ്പെട്ടിട്ടില്ല’; വയറ്റില്‍ മറന്നുവച്ചില്ലെന്ന് ആവര്‍ത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ച സംഭവത്തില്‍ പ്രതികരണമാവർത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്. യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് മെഡിക്കൽ കോളേജിലെ കത്രികയല്ല എന്നും ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട് .ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഒന്നും…

ഭഗീരഥിയെ കൊലപ്പെടുത്തിയത് ഒപ്പം താമസിച്ചിരുന്ന നേപ്പാൾ സ്വദേശി; പ്രതി കൊച്ചിയിൽ താമസിച്ചിരുന്നത് വ്യാജപ്പേരിലും; രാം ബഹദൂറിനെ തേടി കേരളാ പോലീസ് നേപ്പാളിലേക്ക്

കൊച്ചി: കൊച്ചിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി നേപ്പാളിലേക്ക് കടന്നെന്ന് സൂചന. പ്രതിയെ തേടി അന്വേഷണ സംഘം നേപ്പാളിലേക്ക് തിരിച്ചു.കൊച്ചി കടവന്ത്രയ്ക്കടുത്ത് ഗിരിനഗറിലെ വാടകവീട്ടിൽ അഴുകിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നേപ്പാളി സ്വദേശിയായ ഭഗീരഥി ധാമിയാണ് മരിച്ചത്.…

രസഗുള തീർന്നുപോയതിനെ ചൊല്ലി തർക്കം; വിവാഹ വിരുന്നിൽ വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി; തർക്കത്തിനിടയിൽ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

ആഗ്ര: രസഗുള തീർന്നുപോയതിനെ ചൊല്ലി വിവാഹ വിരുന്നിൽ കൂട്ടത്തല്ല്. ആഗ്രയിലെ എത്മദ്പുരിലാണ് സംഭവം. വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. അഞ്ചു പേർക്കു പരിക്കേറ്റു.മൊഹല്ല ഷെയ്ഖാൻ സ്വദേശി ഉസ്മാന്റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. വിരുന്നിൽ…

തിരുവനന്തപുരത്തും നരബലി ? പാറശാലയിലെ യുവാവിന്റെ മരണത്തിൽ ബന്ധുക്കളുടേത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം: പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവം ആസൂത്രിതകൊലപാതകമെന്ന് കുടുംബം. അന്ധവിശ്വാസത്തെ തുടർന്ന് ആസിഡ് കലർത്തിയ വെള്ളം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.ഷാരോണും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയിൽ വെച്ച് താലികെട്ടിയിരുന്നു. തുടർന്ന് സ്വന്തം വീടുകളിലാണ്…

എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജനതാദള്‍ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍(82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി ഡയറക്ടറാണ്. അശ, നിഷ, ജയലക്ഷ്മി എ്ന്നിവരാണ് മക്കൾ .

യുഎഇയിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി. ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്.ദുബായ് റോഡിൽ മലീഹ ഹൈവേയിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഇവർ…

error: Content is protected !!