Category: Latest News

മാവൂർ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്

മാവൂര്‍ കല്‍പ്പള്ളിയില്‍ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരനായ മാവൂര്‍ സ്വദേശി അര്‍ജുന്‍ സുധീറാണ് മരിച്ചത്. ബസ് യത്രക്കാരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

സിദ്ധീഖ്‌ കാപ്പൻ വീടണഞ്ഞു;

വേങ്ങര: കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറിയായിരുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ 28 മാസത്തെ ജയിൽ വാസത്തിനും ഒന്നര മാസത്തെ ഡൽഹിയിലെ കരുതൽ തടങ്കലിനും ശേഷം തിങ്കളാഴ്ച രാത്രി 9.30ഓടെ സ്വന്തം വീടണഞ്ഞു.രാത്രി എട്ടിന് കോഴിക്കോട് വിമാനത്താവളത്തിൽ…

കണ്ണൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് മുൻ ഭർത്താവ്; അഷ്കറിന് ആസിഡ് കിട്ടിയത് കോളേജ് ലാബിൽ നിന്നെന്ന് സംശയം; ആക്രമണം ഷാഹിദ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുവഴി;

കണ്ണൂർ: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ പിടിയിലായത് മുൻ ഭർത്താവ്. ചപ്പാരപ്പടവ് കൂവേരി സ്വദേശി അഷ്‌കർ ആണ് പിടിയിലായത്. തളിപ്പറമ്പ് മുൻസിഫ് കോടതി ജീവനക്കാരി കൂടിയായ ഷാഹിദക്കു നേരെയാണ് അക്രമണമുണ്ടായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ്…

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന യുവതി പിടിയിൽ

കോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും മുക്കുപണ്ടം പണയം വെച്ചു പണം തട്ടിയ കേസ്. ഒളിവിൽ കഴിഞ്ഞിരുന്ന യുവതി പൊലീസ് പിടിയിൽ. ഇടുക്കി പനംകൂട്ടി ഭാഗത്ത് ചീങ്കല്ലേൽ വീട്ടിൽ പത്മനാഭന്റെ ഭാര്യ തങ്കമ്മയെ ആണ് പൊലീസ് പിടികൂടിയത്. 2021ലാണ്…

സ്കൂൾ വാനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം; സഹോദരൻ പരിക്കേറ്റ് ആശുപത്രിയിൽ

കുലശേഖരം: വാഹനാപകടത്തിൽ പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. പൊൻമന സമാധിനടയ്ക്ക് സമീപം മേലെ വീട്ടിൽ സതീഷ് കുമാർ, നന്ദിനി ദമ്പതികളുടെ മകൻ സൂര്യനാഥ്‌(6) ആണ് മരിച്ചത്.സ്കൂൾ വാനിൽനിന്നിറങ്ങി വീട്ടിലേക്ക് പോകുമ്പോൾ അതേ വാനിടിച്ചായിരുന്നു അപകടം. കുലശേഖരം എസ്.ആർ.കെ.ബി.വി സ്ക്കൂളിൽ ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്.…

ദുബൈയിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി; അജേഷിനെ കാണാതായത് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ

ദുബൈ: നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്നതിനിടെ പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി. കണ്ണൂർ അയ്യപ്പൻമല കാഞ്ഞിരോട് കമലാലയത്തിൽ അജേഷ് കുറിയ(41)യെ ആണ് കാണാതായത്.ദുബൈയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അജേഷ്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകി. നാട്ടിലേക്ക്…

തൃശ്ശൂരിൽ കാട്ടുതീ പടരുന്നു,100 ഏക്കറോളം കത്തി നശിച്ചു; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

തൃശൂർ : തൃശ്ശൂരിൽ കാട്ടുതീ പടരുന്നു. നാലുദിവസമായിട്ടും കാട്ടുതീ അണയ്ക്കാനായില്ല. ഫയർ ലൈൻ ഇട്ട് തീ കെടുത്താൻ വനം വകുപ്പിന്റെ ശ്രമം തുടരുകയാണ്. മരട്ടിച്ചാൽ, മാന്ദാമംഗലം മേഖലയിൽ 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു. ചിമ്മിനി വനമേഖലയിൽ നിന്നാണ് കാട്ടുതീ വ്യാപിച്ചതെന്നാണ്…

ചെന്നൈയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിനായി പ്രവർത്തകരെ സമ്മേളന നഗരിയിലെത്തിക്കാൻ തീവണ്ടി വാടകയ്ക്കെടുത്ത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്. മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കാണ് പ്രത്യേക ചാര്‍ട്ടേഡ് ട്രെയിൻ വാടകയ്ക്കെടുത്തിരിക്കുന്നത്. ട്രെയിൻ വാടകയ്ക്കെടുത്ത് പ്രവർത്തകരെ സമ്മേളനനഗരിയിലേക്ക് എത്തിക്കുന്നത് അപൂർവമാണ്. 60 ലക്ഷത്തോളം രൂപ…

കാട്ടുതീ ഭീഷണി; വയനാട് വന്യജീവി സങ്കേതത്തിലെ കാനന സവാരി നിർത്തിവെച്ചു

കൽപറ്റ: കടുത്ത വേനലി​ന്റെ സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ വയനാട് വന്യജീവി സങ്കേതത്തിലെ കാനന സവാരി വനം വകുപ്പ് നിർത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് പി.സി.സി.എഫ് ഉത്തരവിറക്കിയതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുല്‍ അസീസ് പറഞ്ഞു.അടുത്ത മാസം പതിനഞ്ച് വരെയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം.…

നരിക്കുനി ഓങ്ങോറ മലയിൽ വൻ തീപിടുത്തം

നരിക്കുനി കൊടുവള്ളി റോഡിലെ ഓങ്ങോറ മലയിൽ വൻ തീപിടുത്തം, ഒരു മണിക്കൂറിന് ശേഷം ഭാഗികമായി തീ അണച്ചിരുന്നു, എന്നാൽ ഉടൻ തന്നെ തീ വീണ്ടും ആളിപ്പടരുകയായിരുന്നു, നരിക്കുനി നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമം…

error: Content is protected !!