ദുബൈ: നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്നതിനിടെ പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി. കണ്ണൂർ അയ്യപ്പൻമല കാഞ്ഞിരോട് കമലാലയത്തിൽ അജേഷ് കുറിയ(41)യെ ആണ് കാണാതായത്.ദുബൈയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അജേഷ്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകി. നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് യുവാവിനെ കാണാതായത്.ഇക്കഴിഞ്ഞ ജനുവരിയിൽ സുഹൃത്തിനെ കാണാൻ റാസൽഖൈമയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് അജേഷ് താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയിരുന്നു. ഫെബ്രുവരി ആദ്യവാരം വരെ ഫോണിൽ ലഭ്യമായിരുന്നു. ഫെബ്രുവരി പത്തിന് ചില സുഹൃത്തുക്കൾ അദ്ദേഹത്തെ സോനാപൂർ ഭാഗത്ത് കണ്ടതായി അറിയിച്ചിട്ടുണ്ട്. എന്നാൽ അതിന് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ +971 559036156 എന്ന നമ്പറിൽ ബന്ധപ്പെടണം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!