തൃശൂർ : തൃശ്ശൂരിൽ കാട്ടുതീ പടരുന്നു. നാലുദിവസമായിട്ടും കാട്ടുതീ അണയ്ക്കാനായില്ല. ഫയർ ലൈൻ ഇട്ട് തീ കെടുത്താൻ വനം വകുപ്പിന്റെ ശ്രമം തുടരുകയാണ്. മരട്ടിച്ചാൽ, മാന്ദാമംഗലം മേഖലയിൽ 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു. ചിമ്മിനി വനമേഖലയിൽ നിന്നാണ് കാട്ടുതീ വ്യാപിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.അതിനിടെ തൃശ്ശൂരിൽ ഇവന്റ് മാനേജ്മെൻറ് കമ്പനിയുടെ ഗോഡൗണിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ നായ്ക്കുട്ടികൾ വെന്ത് മരിച്ചു. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഓസ്കാർ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണിൽ ആണ് തീ പിടിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!