കൽപറ്റ: കടുത്ത വേനലി​ന്റെ സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ വയനാട് വന്യജീവി സങ്കേതത്തിലെ കാനന സവാരി വനം വകുപ്പ് നിർത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് പി.സി.സി.എഫ് ഉത്തരവിറക്കിയതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുല്‍ അസീസ് പറഞ്ഞു.അടുത്ത മാസം പതിനഞ്ച് വരെയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം. കാട് ഉണങ്ങി കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നത് വന്യമൃഗങ്ങള്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ ആശങ്കയായ സാഹചര്യത്തിലാണ് വിലക്ക്. വേനല്‍ മഴ ലഭിച്ച് കാട് പച്ചപ്പണിഞ്ഞ് കാട്ടുതീ ഭീഷണി ഒഴിയുന്നതോടെ കാനന സവാരി പുനരാരംഭിക്കും.വയനാട് വന്യജീവി സങ്കേതത്തില്‍ മുത്തങ്ങയിലും തോല്‍പെട്ടിയിലും രാവിലെ ഏഴു മുതല്‍ പത്ത് വരെയും വൈകീട്ട് മൂന്നു മുതല്‍ അഞ്ചു വരെയുമാണ് കാനന സവാരി നടത്തുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!