Author: Pc News

ബൈക്ക് ബസ്സിലേക്ക് ഇടിച്ചുകയറി അപകടം; 20 വയസുകാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം: മയ്യനാട് നിയന്ത്രണംവിട്ട ബൈക്ക് സ്വകാര്യബസ്സിലിടിച്ച് അപകടം. രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. താന്നി സ്വദേശികളും 20 വയസ്സുകാരുമായ അലൻ ജോസഫ്, വിനു രാജ് എന്നിവരാണ് മരിച്ചത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വൈകിട്ട് ആറ് മണിയോടെ…

യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം. ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊല്ലം നെടുവത്തൂരിലാണ് സംഭവം. നെടുവത്തൂർ സ്വദേശിനി 33 കാരിയായ അർച്ചനയാണ് കിണറ്റിൽ ചാടിയത്. യുവതിയെ രക്ഷിക്കാൻ ശ്രമിച്ച കൊട്ടാരക്കര ഫയർ & റസ്ക്യൂ…

നാദാപുരത്ത് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു; വാതിലും ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു. നാദാപുരം കല്ലാച്ചിയിലാണ് ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയുണ്ടായ ഇടിമിന്നലിൽ വീടിന് തീപിടിച്ചത്. കല്ലാച്ചി പയന്തോങ്ങിലെ പുത്തൂർ താഴക്കുനി ബാബുവിന്റെ വീടിനാണ് ഇടിമിന്നലേറ്റത്.വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വീടിന്റെ അടുക്കള ഭാഗത്ത് ഇടിമിന്നലേറ്റത്. അടുക്കളയുടെ വാതിലും വയറിങും പൂർണമായി കത്തി…

സൂപ്പർമാർക്കറ്റിൽ നിന്ന് മോഷണം പോയത് 50000 രൂപയുടെ സാധനങ്ങൾ; ഹെഡ് ക്യാഷ്യർ പിടിയിൽ

തിരുവനന്തപുരം: സ്റ്റോക്ക് ക്ലയറൻസ് എടുത്തപ്പോൾ സൂപ്പർമാർക്കറ്റിലെ സാധനങ്ങളിൽ വലിയ കുറവ്. പരിശോധനയിൽ ഹോസ്റ്റലിൽ സൂക്ഷിച്ചിരുന്ന 50000 രൂപ വിലവരുന്ന സാധനങ്ങൾ കണ്ടെടുത്തു. സംഭവത്തിൽ ഹെഡ് ക്യാഷ്യർ അറസ്റ്റിൽ. നെടുമങ്ങാടുള്ള സ്വകാര്യ സൂപ്പർ മാർക്കറ്റിലാണ് 50000 രൂപയുടെ സാധനങ്ങൾ ജൂലൈ മാസം മുതൽ…

എട്ടുവയസുകാരൻ വീട്ടിലെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് എട്ടുവയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. ചെമ്പഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്പതികളുടെ മകൻ ശ്രേയസാണ് മരിച്ചത്. വീട്ടിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്പഴന്തി മണക്കൽ എൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രേയസ്.

മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് 2023-ൽ ഇഡിയുടെ സമൻസ് ലഭിച്ചിരുന്നു എന്ന വാർത്തകളിൽ പ്രതികരിച്ച് സ്വപ്ന സുരേഷ്. ഒരു സാധാരണകാരന്റൈ മകനാണ് ഇഡിയുടെ നോട്ടീസ് അവ​ഗണിച്ചത് എങ്കിൽ എന്തായിരുന്നു കോലാഹലമെന്ന് സ്വപ്ന സുരേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. 2018ൽ താനും…

യൂമി കെയറിന്* *കൈതാങ്ങുമായി* *G M U P സ്കൂ ൾ എളേറ്റിൽ*

ഒറ്റപ്പെട്ടവരല്ല, കൂടെയുണ്ട് ഞങ്ങൾ എന്ന സന്ദേശം മുറുകെ പിടിച്ച് GMUP സ്ക്കൂൾ എളേറ്റിൽമാതൃകയായി. നൂറ്റി ഇരുപത് ഡയപ്പറുകൾ നൽകിയാണ് GMUP സ്ക്കൂൾ എളേറ്റിൽ മാതൃകയായത്. പാവപ്പെട്ട ബൗദ്ധികഭിന്നശേഷി (സെറിബ്രൾ പാൾസി, ഓട്ടിസം, ഇൻറ്റലേച്വൽ ഡിസ്എബിലിറ്റി, മൾട്ടിപ്പിൾ ഡിസ്എബിലിറ്റി ) എന്നീ അവസ്ഥയിലുള്ള…

ലാത്തികൊണ്ട് ‘കോൽക്കളി’ കളിച്ചു; പ്രവർത്തകരുടെ തല നോക്കി അടിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ എം.പി. ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവത്തിൽ കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പോലീസ് ലാത്തികൾ ഉപയോഗിച്ച് ‘കോൽക്കളി’ കളിക്കുന്നതുപോലെയാണ് പ്രവർത്തകരെ നേരിട്ടതെന്നും,…

മലയാളി യുവതി യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ചു

അജ്​മാൻ: ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിലെ അജ്മാനിൽ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകൾ അസീബയാണ് മരിച്ചത്. അജ്മാൻ എമിറേറ്റ്സ് സിറ്റിയിൽ താമസിക്കുന്ന പുളിക്കൽ അബ്ദുസലാമിന്‍റെ ഭാര്യയാണ്. അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. 35 വയസായിരുന്നു.താമസ സ്ഥലത്ത്…

യു കെ അബ്ദുല്ലത്തീഫ് ബാഖവി മരണപ്പെട്ടു

കോഴിക്കോട് ജില്ല സമസ്ത വർക്കിംഗ്‌ പ്രസിഡണ്ടും കേരള ബാഖവി മജ്‌ലിസുൽ ഉലമ ജനറൽ സെക്രട്ടറിയും ചേന്നമംഗലൂർ സുന്നിയ സ്ഥാപകനും പണ്ഡിതനുമായ യു കെ അബ്ദുല്ലത്തീഫ് ബാഖവി മരണപ്പെട്ടു

error: Content is protected !!