തിരുവനന്തപുരം: സ്റ്റോക്ക് ക്ലയറൻസ് എടുത്തപ്പോൾ സൂപ്പർമാർക്കറ്റിലെ സാധനങ്ങളിൽ വലിയ കുറവ്. പരിശോധനയിൽ ഹോസ്റ്റലിൽ സൂക്ഷിച്ചിരുന്ന 50000 രൂപ വിലവരുന്ന സാധനങ്ങൾ കണ്ടെടുത്തു. സംഭവത്തിൽ ഹെഡ് ക്യാഷ്യർ അറസ്റ്റിൽ. നെടുമങ്ങാടുള്ള സ്വകാര്യ സൂപ്പർ മാർക്കറ്റിലാണ് 50000 രൂപയുടെ സാധനങ്ങൾ ജൂലൈ മാസം മുതൽ ഒക്ടോബർ മാസം വരെയുള്ള കാലയളവിൽ കാണാതായത്. തമിഴ്നാട് തെങ്കാശി വില്ലേജിൽ തെങ്കാശി മാവട്ടം പാവൂർ ചിത്രം വീട്ടിൽ ശാന്തിയുടെ മകൾ 21 കാരിയായ പൊൻഷീല ആണ് പിടിയിലായത്. സൂപ്പർ മാർക്കറ്റിൽ നിന്നും തുണിത്തരങ്ങളും കോസ്മെറ്റിക്സ് ഐറ്റങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങളാണ് മോഷണം പോയത്.പരിശോധനയിൽ പൊൻ ഷീല മോഷ്ടിച്ചെടുത്ത് താമസിച്ചു വന്നിരുന്ന കുറക്കോട് ഉള്ള ഹോസ്റ്റലിൽ സൂക്ഷിച്ചുവരികയായിരുന്നെന്ന് കണ്ടെത്തി. ഷോപ്പിലെ സ്റ്റോക്ക് ക്ലിയറൻസ് എടുത്തപ്പോഴാണ് കുറവ് കണ്ടത്. തുടർന്ന് ഹോസ്റ്റലിലെ ജീവനക്കാരുടെ ബാഗ് പരിശോധിച്ചപ്പോൾ ഇവരുടെ ബാഗിൽ നിന്നും നിന്നും സാധനങ്ങൾ കണ്ടെടുക്കുകയുമായിരുന്നു. കഴിഞ്ഞ അഞ്ചുമാസത്തോളമായി ഇവർ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.