ഒറ്റപ്പെട്ടവരല്ല, കൂടെയുണ്ട് ഞങ്ങൾ എന്ന സന്ദേശം മുറുകെ പിടിച്ച് GMUP സ്ക്കൂൾ എളേറ്റിൽമാതൃകയായി. നൂറ്റി ഇരുപത് ഡയപ്പറുകൾ നൽകിയാണ് GMUP സ്ക്കൂൾ എളേറ്റിൽ മാതൃകയായത്. പാവപ്പെട്ട ബൗദ്ധികഭിന്നശേഷി (സെറിബ്രൾ പാൾസി, ഓട്ടിസം, ഇൻറ്റലേച്വൽ ഡിസ്എബിലിറ്റി, മൾട്ടിപ്പിൾ ഡിസ്എബിലിറ്റി ) എന്നീ അവസ്ഥയിലുള്ള പതിനെട്ട് വയസ് കഴിഞ്ഞ് വീട്ടിൽ ഒറ്റപ്പെട്ടുപോയ ഭിന്നശേഷിക്കാർക്കും, പാവപ്പെട്ട കിടപ്പ് രോഗികൾക്കുമാണ് യൂമി കെയർ ഫൗണ്ടേഷൻ സൗജന്യമായി ഡയപ്പറുകൾ എത്തിച്ച് കൊടുക്കുന്നത്. അധ്യാപകരായ എൻ.പി. മുഹമ്മദ്മാസ്റ്റർ (സീനിയർ അധ്യാപകൻ ) സിജിലടീച്ചർ ( സ്റ്റാഫ് സെക്രട്ടറി ), സുൽഫത്ത് ടീച്ചർ (എസ്.ആർ.ജി കൺവീനർ), നീതു മോഹനൻ ടീച്ചർ (എസ്.ആർ.ജി കൺവീനർ up),അശ്വിൻ മാസ്റ്റർ, നന്ദിനി ടീച്ചർ, ഫസലുറഹ്മാൻ (PTAപ്രസിഡണ്ട്), ഷാനിബ (MPTA ചെയർപേഴ്സൺ), പി.സി.ഗഫൂർ (എസ്.എം.സി. ചെയർമാൻ) ഇസ റൂമിൻ (സ്ക്കൂൾ ലീഡർ )എന്നിവരുടെ സാനിധ്യത്തിൽയൂമി കെയർ മേഖലാ കോർഡിനേറ്റർ സനീഷ മടവൂരിന് പ്രധാന അധ്യാപകൻ അനിൽകുമാർ മാസ്റ്റർ കൈമാറി. സമീപം യൂമി കെയർ കോർഡിനേറ്റർ മൂസ റെമി നരിക്കുനി .

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!