ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊലപ്പെടുത്തി

തൃശ്ശൂർ: മദ്യലഹരിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊന്നു. അതിരപ്പിള്ളി വാഴച്ചാൽ സ്വദേശി ചന്ദ്രമണിയാണ് 45കാരനായ സഹോദരൻ സത്യനെ ഒറ്റവെട്ടിന് കൊലപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്നു ചന്ദ്രമണി കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട സത്യന്റെ ഭാര്യയ്ക്കും പരിക്കേറ്റു. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

കുഞ്ഞ് വൈകല്യങ്ങളോടെ ജനിച്ച സംഭവം; കുഞ്ഞിന്റെ തുടർചികിത്സയ്ക്ക് ഈടാക്കിയ പണം തിരികെ നൽകി ആശുപത്രി

ആലപ്പുഴ: ആലപ്പുഴയിൽ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ കുഞ്ഞിന്റെ തുടർചികിത്സയ്ക്ക് ഈടാക്കിയ പണം രക്ഷിതാക്കൾക്ക് തിരികെ നൽകി ആശുപത്രി അധികൃതർ. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ പരിശോധനകൾക്കാണ് രക്ഷിതാക്കളിൽ നിന്ന് പണം ഈടാക്കിയത്. ചികിത്സ പിഴവിലൂടെ കുഞ്ഞിന് വൈകല്യമുണ്ടായതിന് പിന്നാലെ…

പോത്ത് ചിറയിലേക്ക് വീണു; ഇത് കണ്ട് വയോധികനായ ഉടമ കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട: കഴുത്തിൽ കയർ കുരങ്ങിയ പോത്ത് ചിറയിലേക്ക് വീണു. ഇത്‌ കണ്ട് നിന്ന ഉടമ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം മങ്ങാട് സ്വദേശി 75കാരനായ രാജൻ ആണ് മരിച്ചത്. മങ്ങാട് ഗണപതിച്ചിറയിലേക്കാണ് രാജന്റെ പോത്ത് കഴുത്തിൽ കയർ കുരുങ്ങി വീണത്. ഫയർഫോഴ്സ്…

കണ്ണൂർ ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളിലും പങ്കെടുക്കാം; ദിവ്യക്ക്ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകി

കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകി കോടതി. കണ്ണൂർ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നും ഇളവുകളിൽ പറയുന്നു. തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്ന വ്യവസ്ഥക്കും ഇളവ്…

വാട്സാപ്പിലൂടെ പണം ആവശ്യപ്പെട്ടു, കേരളത്തിന് പുറത്തുള്ള നമ്പർ എന്ന് സൂചന,പരാതി നൽകി കളക്ടർ

കൽപ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ പേരിലടക്കം പണം ആവശ്യപ്പെട്ട്‌ തട്ടിപ്പു നടത്തി വ്യാജന്മാർ. കളക്ടർ ഡി.ആർ മേഘശ്രീയുടെ ഫോട്ടോ ഡിപി ആക്കിയാണ് വാട്സാപ്പിലൂടെ വ്യാജന്മാർ പലരോടും പണം ചോദിച്ചത്. ഇത് ശ്രദ്ധയിൽ പെട്ട കളക്ടർ സൈബർ പോലീസിൽ പരാതി നൽകി. പൊലീസ്…

നരിക്കുനിയിൽ ഇടത് സമരം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള തന്ത്രമെന്ന് ആക്ഷേപം

നരിക്കുനി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കഴിഞ്ഞദിവസം ഇടതുമുന്നണി പ്രതിഷേധ സമരം നടത്തിയത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കൊണ്ടുള്ള തന്ത്രമെന്ന വിലയിരുത്തലുമായി പൊതു സമൂഹവും രാഷ്ട്രീയ നിരീക്ഷകരും, ഭരണ മികവിന് സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ നാലുവർഷത്തിനിടെ ഒരു സമരം…

നന്‍മണ്ടയിൽ നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട് നന്‍മണ്ടയില്‍ കഴിഞ്ഞ ദിവസം നാല് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നന്‍മണ്ടയിലെ മരക്കാട്ട്മുക്കിലാണ് നായ നാട്ടുകാരെ ആക്രമിച്ചത്. പേവിഷബാധ സ്ഥിരീകരിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.നായയെ ചത്തനിലയില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്…

പുഴയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽ പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽ പെട്ടു മരിച്ചു. ചുങ്കത്തറ കൈപ്പനി സ്വദേശി 17 വയസ്സുകാരനായ അർജുൻ ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ അർജുൻ ഒഴുക്കിൽപ്പെട്ടത് കണ്ട് നാട്ടുകാർ ഓടിക്കൂടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.ചുങ്കത്തറ എം.ബി.എം സ്കൂളിലെ വിദ്യാർത്ഥിയാണ്. ഫയ‍ർഫോഴ്സെത്തി…

കോൺഗ്രസിലേക്ക് പോയത് കുഴൽമന്ദം മുൻ ഏരിയ കമ്മിറ്റി അംഗം ഉള്‍പ്പെടെ നാല് നേതാക്കൾ

പാലക്കാട്: കൊഴിഞ്ഞാംപാറയ്ക്കു പിന്നാലെ ഏരിയ സമ്മേളനത്തിനിടെ കുഴൽമന്ദത്തും സി പി എമ്മിൽ പൊട്ടിത്തെറി. പാലക്കാട് തേങ്കുറിശ്ശിയിൽ സിപിഎമ്മിൽ കുഴൽമന്ദം മുൻ ഏരിയാ കമ്മറ്റി അംഗം വിജയൻ ഉൾപ്പെടെ 4 പേർ കൂട്ട രാജി വച്ചു. ഇവർ കോൺഗ്രസുമായി ചേര്‍ന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.…

തീകൊളുത്തി മുൻ ഭാര്യയുടെ പിതാവിനെകൊലപ്പെടുത്താൻ ശ്രമം; സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കൊല്ലം സാംനഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്റഫിനെയാണ് മടത്തറ സ്വദേശി സജീര്‍ ഓട്ടോറിക്ഷക്കുള്ളില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സംഭവ ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ പോലീസ്…

error: Content is protected !!