നരിക്കുനി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കഴിഞ്ഞദിവസം ഇടതുമുന്നണി പ്രതിഷേധ സമരം നടത്തിയത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കൊണ്ടുള്ള തന്ത്രമെന്ന വിലയിരുത്തലുമായി പൊതു സമൂഹവും രാഷ്ട്രീയ നിരീക്ഷകരും, ഭരണ മികവിന് സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ നാലുവർഷത്തിനിടെ ഒരു സമരം പോലും ഇടതുമുന്നണി നടത്തിയിരുന്നില്ല, നിലവിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പരിധിയിലെ 90% ജനങ്ങളും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലും നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയ യുഡിഎഫ് ഭരണസമിതി തന്നെ നിലവിൽ വരണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നവരാണ്, അതിന്റെ അടിസ്ഥാനത്തിൽ നരിക്കുനിയിൽ യുഡിഎഫ് തന്നെ ജയിച്ചു കയറാനാണ് കൂടുതൽ സാധ്യത, ഏതൊരു സാധാരണക്കാരനും അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും പരിഹരിക്കാനും ആശ്രയിക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലത്തിന്റെയും , വൈസ് പ്രസിഡണ്ട് ലൈല സിപിയുടെയും നേതൃത്വത്തിലുള്ള ഭരണസമിതിയെയാണ്, എല്ലാ നിലക്കും ഒരു ജനകീയ ഭരണസമിതിയായാണ് പൊതുസമൂഹം ഇതിനെ കണക്കാക്കുന്നത് , അതുകൊണ്ടുതന്നെയാണ് കഴിഞ്ഞദിവസം നിരിക്കുനിയിൽ ഇടതുമുന്നണി നടത്തിയ പ്രതിഷേധ സമരത്തിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കുന്നത്, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിലെ മുതിർന്ന നേതാക്കളെ വൻഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് യുഡിഎഫ് അധികാരം പിടിച്ചെടുത്തത് , ആദ്യ രണ്ടര വർഷം മുസ്ലിംലീഗിലെ സി കെ സലീമിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും, ശേഷം വന്ന കോൺഗ്രസിലെ യുവ നേതാവ് ജൗഹർ പൂമംഗലത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും നരിക്കുനിയിൽ ഇന്നേവരെ കാണാത്ത ഇടപെടലുകളും, വികസന പ്രവർത്തനങ്ങളും നടത്തിയാണ് ജന മനസ്സുകളിൽ ഇടം നേടിയത് എന്നതാണ് കൂടുതൽ ശ്രദ്ധേയം,

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!