ആലപ്പുഴ: ആലപ്പുഴയിൽ പള്ളാത്തുരുത്തി പാലത്തിൽ നിന്നും യുവാവും യുവതിയും ആറ്റിലേക്ക് ചാടി. ഇതുവഴി പോയ ലോറി ഡ്രൈവർ സംഭവം കണ്ട പോലീസിൽ അറിയിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് സംഭവം. വിവരമറിഞ്ഞ് നെടുമുടി പോലിസും അഗ്‌നിശമന സേനയും എത്തി പരിശോധിച്ചെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആറ്റിൽ കൂടുതൽ തിരച്ചിൽ തുടരുകയാണ്