എളേറ്റിൽ ഇന്നലെ മരണമടഞ്ഞ എസ്.വൈ.എസ് കറത്തറമ്മൽ യൂനിറ്റ് സെക്രട്ടറി ടി.കെ ഗഫൂർ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട അലിമോന്റെ വേർപാടിലൂടെ നാട്ടുകാർക്ക് നഷ്‌ടമാ യത് പൊതുസേവകനെ.പൊതു സേവനത്തിന് സദാ സന്നദ്ധനായിരുന്ന ഗഫൂർ നാട്ടിലെ മത-സാമൂ ഹിക രംഗത്തെ നിറ സാന്നി ധ്യമായിരുന്നു.കത്തറമ്മൽ ആസ്ഥാ നമായി പ്രവർത്തിക്കു ന്ന സയ്യിദ് ഉമറലി ശിഹാ ബ് തങ്ങൾ റിലീഫ് സെൽ കൺവീനറായും പ്രവർത്തിച്ച് വരികയായിരുന്നു. സന്നിഗ്ധ ഘട്ടങ്ങളിൽ ഓടിയെത്തുന്ന ഗഫൂറിന്റെ സാന്നി ധ്യവും പ്രവർത്തന സന്ന ദ്ധതയും ഓർത്തത്തെടുക്കു മ്പോൾ സുഹൃത്തുക്കളും നാട്ടുകാരും നെമ്പരപ്പെടുകയാണ്.സമസ്ത ജില്ലാസെക്രട്ട റി അബ്ദുൽ ബാരി ബാഖ വി, അബ്ദുൽ ജലീൽ ബാ ഖവി പാറന്നൂര്, എസ്.കെ .എസ്.എസ്. എഫ് ജില്ലാ സെക്രട്ടറി മുസ്തഫ ഹുദവി കൊടുവള്ളി, എസ്.വൈ .എസ് പഞ്ചായത്ത് സെക്ര ട്ടറി അഷ്റഫ് പുതിയോട് തുടങ്ങിയവർ വസതിയി ലെത്തി അന്ത്യോപചാര മർപ്പിച്ചു.