പാലക്കാട് കാണാതായ പതിമൂന്ന് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല കുമരനെല്ലൂരിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍- റസിയ ദമ്പതികളുടെ മകന്‍ അല്‍ അമീന്‍ (13) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. സംശയം തോന്നി വെള്ളാളൂരിലെ കുളത്തില്‍ നടത്തിയ തിരച്ചലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!