തൃശൂർ: കൊടുങ്ങല്ലൂരിൽ ബസിന് മുകളിൽ രാത്രി ഉറങ്ങാൻ കിടന്ന യുവാവ് താഴെ വീണ് മരിച്ചു. ഊട്ടി സ്വദേശി മനീഷ്(27) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. രാത്രി ബൈപ്പാസിൽ നിർത്തിയിട്ട ബസിന് മുകളിലാണ് മനീഷ് ഉറങ്ങാൻ കിടന്നത്.ഉറക്കത്തിൽ താഴെ വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!