കൽപ്പറ്റ: ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു. വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടിൽ മുഹമ്മദ് ബഷീറിൻറെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം.ബോൾ തൊണ്ടയിൽ കുടുങ്ങിയ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം രണ്ട് ആശുപത്രികളിൽ പോയെങ്കിലും അവിടെനിന്നും ബോൾ എടുക്കാനായിരുന്നില്ല. തുടർന്നാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!