വണ്ടിപ്പെരിയാർ: വർക്ക്‌ഷോപ്പിൽ കിടന്ന ബസിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിഴയിട്ടതായി പരാതി. ബസിന് ഫിറ്റ്‌നസും ടാക്‌സുമില്ലെന്ന് ആരോപിച്ചാണ് ഉടുമ്പൻചോല ഓഫീസിലെ ഉദ്യോഗസ്ഥൻ പിഴ ചുമത്തിയതെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബസ് ഉടമ എ.എം. അഷ്‌റഫ് ഗതാഗതമന്ത്രിക്കും കമ്മിഷണർക്കും പരാതി നൽകി.ഫെബ്രുവരി അഞ്ചിന് വാഹനം വണ്ടിപ്പെരിയാറ്റിലെ വർക്ക്‌ഷോപ്പിലാണ് ഇട്ടിരുന്നത്. അന്ന് ഇവിടെയെത്തിയ ഉദ്യോഗസ്ഥൻ ഫോട്ടോയെടുത്ത് സൈറ്റിൽ അപ്ലോഡ് ചെയ്ത് പിഴയിട്ടെന്നാണ് ബസ് ഉടമയുടെ പരാതി. ബസുടമ വണ്ടിപ്പെരിയാർ ജോയിന്റ് ആർ.ടി.ഒ. ഓഫീസിൽ എത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്