കൊച്ചി: വീടിന്റെ ഗേറ്റ് തകർന്നുവീണ് സ്ത്രീ മരിച്ചു. എറണാകുളം ജില്ലയിലെ ഏലൂരിലാണ് സംഭവം. ഏലൂർ വില്ലേജ് ഓഫീസ് താൽക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ഇന്നു രാവിലെ ഏലൂർ വില്ലേജ് ഓഫീസിനു സമീപത്തെ വീട്ടിലായിരുന്നു സംഭവം. ഭർത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷമാണ് അപകടമുണ്ടായത്വശത്തേക്ക് വലിച്ചുനീക്കുന്ന ഗേറ്റാണ് തകർന്ന് ജോസ് മേരിയുടെ ദേഹത്തേക്ക് വീണത്. ഭർത്താവ് പോയ ശേഷമായിരുന്നു അപകടം. അപകടത്തിനു ശേഷം കുറച്ചുനേരം കഴിഞ്ഞാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപവാസികൾ ചേർന്ന് ജോസ് മേരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!