പിസി പാലം എയുപി സ്കൂൾ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പിന്തുണയോടെ DIET കോഴിക്കോട് നടപ്പിലാക്കിയ സ്കൂൾ എക്സലൻസ് അവാർഡിന് പി സി പാലം എ യു പി സ്കൂൾ അർഹത നേടി.. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ISRO റിട്ടയേർഡ് സൈന്റിസ്റ്റ് EK കുട്ടി സാറിൽ നിന്നും പുരസ്കാരം HM ബിനോയ് മാസ്റ്റർ, PTA പ്രസിഡണ്ട് സിജി കൊട്ടാരത്തിൽ, എഡിസൺ സയൻസ് ക്ലബ് കൺവീനർ മിത്ര വിന്ദ, സീനത്ത് ടീച്ചർ, സയൻസ് സബ്ജക്ട് കൺവീനർ അഭിഷേക് മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി… ജില്ല ശാസ്ത്ര ക്ലബ്ബ് കൺവീനർമാർക്കുള്ള അനുമോദനവും ചടങ്ങിൽ നടന്നു… ഡയറ്റ് പ്രിൻസിപ്പൽ UK അബ്ദുൽ നാസർ സാറുടെ (നരിക്കുനി ) നേതൃത്വത്തിലാണ് പുരസ്കാരം വിതരണം ചെയ്തത്.. സ്കൂൾ എഡിസൺ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശാസ്താ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സ്കൂളിൽ നടന്നുവരുന്നത്…

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!