നന്മണ്ട ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബസ്സിനടിയിലേക്ക് തെറിച്ച് വീണ് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു. നന്മണ്ട സ്വദേശി എ.ബിജോയ് (മുത്തു -39) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ എട്ടേമുക്കാലോടെ ബാലുശ്ശേരി- കോഴിക്കോട് പാതയ്ക്കിടയിൽ കാക്കൂർ പതിനൊന്നേ രണ്ടിൽ വെച്ചാണ് അപകടമുണ്ടായത്. നന്മണ്ടയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ബിജോയ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബിജോയ് പിന്നാലെ വന്ന ബസ്സിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. യുവാവിൻ്റെ ദേഹത്ത് ബസ് കയറി ഇറങ്ങി തൽക്ഷണം മരണവും സംഭവിക്കുകയായിരുന്നു. നന്മണ്ട അമ്മോമ്മലത്ത് പരേതനായ വാസുവിൻ്റെയും വസന്തഅമ്മയുടെയുടെയും മകനാണ് ബിജോയ്.ഷിജി, സുബീഷ് എന്നിവർ സഹോദരങ്ങളാണ്.സി.പി.എം.നോർത്ത് ലോക്കൽ കമ്മറ്റി അംഗവും, കെ.എസ്.കെ.ടി.യു. നന്മണ്ട വില്ലേജ് സെക്രട്ടറിയുമാണ് ബിജോയ്.സംസ്കാരം വൈകീട്ട്