കോഴിക്കോട്: യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. വാളൂര്‍ കുറുങ്കുടി മീത്തല്‍ അനുവിനെ (26) ആണ് കോട്ടൂർതാഴെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സ്വന്തം വീട്ടിൽ നിന്നു തിരികെ ഭർത്താവിന്റെ വീട്ടിലേക്കു വരുമ്പോഴാണ് അനുവിനെ കാണാതാകുന്നത്. രണ്ടു കിലോമീറ്ററോളം ദൂരമുണ്ടു ഭർത്താവിന്റെ വീട്ടിലേക്ക്. അനു ഒരു ബൈക്കിൽ കയറിയതായി നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ലിഫ്റ്റ് ചോദിച്ചു യുവതി ബൈക്കിൽ കയറിയെന്നാണു സൂചന.ഈ ബൈക്കിലുണ്ടായിരുന്ന ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണു പൊലീസ്. ഈ ചുവന്ന ബൈക്കിൽ സഞ്ചരിച്ച ആൾ മോഷ്ടാവാണെന്നാണു പൊലീസിന്റെ നിഗമനം. പിറ്റേദിവസം കണ്ടെത്തിയ അനുവിന്റെ മൃതദേഹത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നില്ല. അനുവിന്റെ മൃതദേഹം കണ്ടെത്തിയ തോട്ടിൽ മുട്ടൊപ്പം മാത്രമാണ് വെള്ളമുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഒരാൾ മുങ്ങിമരിക്കാനുള്ള സാധ്യത കുറവാണ്.