പാലക്കാട്: ഉത്സവപ്പറമ്പിൽ മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ പിടിയിൽ. പാലക്കാട് തൃത്താല ആലൂർ പൂരത്തിനിടെയാണ് സംഭവം. തമിഴ്നാട് സേലം സ്വദേശിനികളായ കസ്തൂരി, രേവതി എന്നിവരാണ് പിടിയിലായത്. ആലൂർ സ്വദേശിനി സുകന്യയുടെ മാലയാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്. മോഷണ ശ്രമത്തിനിടെയാണ് തൃത്താല പൊലീസ് പ്രതികളെ പിടികൂടിയത്.