കോഴിക്കോട്: എസ്എസ്എൽസി കണക്ക് പരീക്ഷയ്ക്ക് യൂട്യൂബ് ചാനലിൽ പ്രവചിച്ചത് പോലെ ഗ്രാഫ് പേപ്പറിൽ വരച്ച് അടയാളപ്പെടുത്താനുള്ള ചോദ്യംവന്നതിൽ സംശയമുയർത്തി അധ്യാപകർ. തിങ്കളാഴ്ചനടന്ന പരീക്ഷയിലാണ് പതിവില്ലാതെ ഗ്രാഫ് പേപ്പറിൽ വരച്ച് അടയാളപ്പെടുത്താനുള്ള ചോദ്യം ചോദിച്ചത്. ചോദ്യക്കടലാസിനൊപ്പം കണ്ടുപരിചയമില്ലാത്ത ഗ്രാഫ് പേപ്പർ കിട്ടിയപ്പോൾ കുട്ടികൾക്കും കൺഫ്യൂഷനായി. ഗണിതപഠനത്തിൽ കുട്ടികൾക്ക് ഇപ്പോൾ ഗ്രാഫ് പേപ്പർ പരിചയപ്പെടുത്തുന്നില്ലെന്നാണ് അധ്യാപകർ പറയുന്നത്.ഈ സാഹചര്യത്തിലാണ് ‘തിങ്കളാഴ്ച നടക്കുന്ന പരീക്ഷയിൽ ഗ്രാഫ് പേപ്പർ ചോദിക്കുന്നത് ഇങ്ങനെ. പഠിച്ചില്ലെങ്കിൽ പണി കിട്ടും’ എന്ന വീഡിയോ ഒരു യുട്യൂബ് ചാനലിൽ വന്നത്. നാളത്തെ പരീക്ഷയ്ക്ക് ഗ്രാഫ് പേപ്പർ കൈയിൽ വരാൻ സാധ്യതയുണ്ടെന്നും യുട്യൂബർ വിദ്യാർഥികളോട് പറയുന്നുണ്ട്. വീഡിയോ പ്രചരിക്കപ്പെട്ടതോടെ കുട്ടികളെല്ലാം സംശയംചോദിച്ച് വിളിച്ചിരുന്നെന്ന് അധ്യാപകർ പറയുന്നു. ചാനലിൽ പറഞ്ഞതുപോലെ തിങ്കളാഴ്ച പരീക്ഷയ്ക്ക്‌ ചോദ്യം വന്നു. ഗ്രാഫ് പേപ്പറും ഇതിനൊപ്പം നൽകി. ആറു ചോദ്യങ്ങളിൽ നാലെണ്ണത്തിന് ഉത്തരം നൽകാവുന്ന ഗ്രൂപ്പിലായിരുന്നു ചോദ്യമെന്നതിനാൽ കുട്ടികൾ മിക്കവരും ഈ ചോദ്യം ഒഴിവാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!