റിയാദ്: ചികിത്സക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് നിര്യാതനായി. ചികിത്സക്കായി സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് പോയ മലയാളി യുവ എൻജിനീയർ നിര്യാതനായി. കോഴിക്കോട് മുല്ലാൻറകത്ത് പുതിയ പുരയിൽ അബ്ദുൽ ഗഫൂറിനെറ മകൻ പർവീൻ ഹസൻ (33) ആണ് മരിച്ചത്. ദമ്മാമിൽ ഇറാം ഗ്രൂപ് ഓഫ് കമ്പനിയുടെ ഓറിയോൺഡ്ജ് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.ഇറാമിൽ സീനിയർ ഡെവലപ്പർ, കോ-ആർക്കിടെക്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. അഞ്ചു മാസം മുമ്പ് അസുഖ ബാധയെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയി. ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് മരണം. മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ ഖബറടക്കി. ഭാര്യ – സിദ്ര. മകൻ – ഫൈസാൻ. സഹോദരങ്ങൾ – ഫാത്തിമത്ത് മൗസിം, ഫൗസൽ ഹസ്സൻ.