കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണയിലെ മുനീർ-ഫാത്തിമ സനാ ദമ്പതികളുടെ മകൻ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ശനിയാഴ്ച്ച പുലർച്ചയായിരുന്നു സംഭവം. മുലപ്പാൽ നൽകിയശേഷം കുട്ടിയെ ഉറക്കിയിരുന്നു. പാൽ കുടിച്ചശേഷം ഉറങ്ങിയ കുട്ടി ചലനമറ്റ് കിടക്കുന്നത് കണ്ട് വീട്ടുകാർ പരിഭ്രാന്തരായി. പിന്നീട് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് അയാസ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!