തിരുവനന്തപുരം: ആഭരണം വാങ്ങാനെന്ന പേരിൽ ജ്വല്ലറിയിൽ എത്തി നവരത്ന മോതിരം കവർന്ന പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി സുലൈമാനാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച പാളയം ജ്വല്ലറിയിലാണ് സംഭവം ഉണ്ടായത്.ഒരു പവന്റെ നവരത്ന മോതിരമാണ് പ്രതി മോഷ്ടിച്ചത്. സ്വർണവുമായി കടന്നുകളഞ്ഞ പ്രതിയെ കസബ പോലീസും കോഴിക്കോട് സിറ്റി ക്രൈം സക്വാഡും ചേർന്നാണ് പിടികൂടിയത്.സ്വാർണാഭരണം വാങ്ങാനെന്ന വ്യാജേനയാണ് പ്രതി ജ്വല്ലറിയിൽ കയറി കൂടിയത്. തുടർന്ന് ജീവനക്കാരെ കബളിപ്പിച്ച് നവരത്ന മോതിരവുമായി കടന്നു കളയുകയായിരുന്നു. പ്രതിക്കെതിരെ മീനങ്ങാടി, മൂക്കം, താമരശേരി, മഞ്ചേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കോഴിക്കോടുള്ള മറ്റൊരു ജ്വല്ലറിയിൽ വിറ്റ കളവ് മുതൽ പോലീസ് കണ്ടെടുത്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!