ലണ്ടൻ: കഴിഞ്ഞ വർഷത്ത മികച്ച ഫുട്‌ബോൾ താരമായി ഫിഫ തെരഞ്ഞെടുത്തത് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ. ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിനാണ് ഇന്റർ മയാമി താരമായ മെസ്സി അർഹനായത്. ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോൺമതിയാണ് മികച്ച വനിതാ താരം. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. അന്തിമ പട്ടികയിലുണ്ടായിരുന്ന മാഞ്ചെസ്റ്റർ സിറ്റിയുടെ നോർവെ താരം എർലിങ് ഹാളണ്ട്‌, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി മികച്ച താരമായത്. തിരഞ്ഞെടുക്കപ്പെട്ടു. ബാലൺദ്യോർ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരം മെസിയെ തേടിയെത്തുകയാണ്.മറ്റ് പുരസ്‌കാരങ്ങൾപുരുഷ കോച്ച്: പെപ് ഗാർഡിയോളവനിതാ കോച്ച്: സറീന വെയ്ഗ്മാൻപുഷ്‌കാസ് അവാർഡ് (മികച്ച ഗോൾ): ഗ്യൂലിഹേർമ മഡ്രൂഗപുരുഷ ഗോൾകീപ്പർ: എഡേഴ്‌സൺവനിതാ ഗോൾകീപ്പർ: മേരി ഇയർപ്‌സ്ഫാൻ: ഹ്യൂഗോ മിഗ്യേൽ ഇനിഗ്വസ്ഫെയർപ്ലേ: ബ്രസീൽ പുരുഷ ദേശീയ ടീംപ്രത്യേക പുരസ്‌കാരം: മാർത്തഫിഫ പുരുഷ ഇലവൻ: തിബോ കുർട്ട്വോ, കൈൽ വാക്കർ, ജോൺ സ്‌റ്റോൺസ്, റൂബൻ ഡയസ്, ബെർനാർഡോ സിൽവ, കെവിൻ ഡി ബ്രുയ്ൻ, ജൂഡ് ബെല്ലിങ്ങാം, ലയണൽ മെസ്സി, എർലിങ് ഹാളണ്ട്, കിലിയൻ എംബാപ്പെ, വിനിഷ്യസ് ജൂനിയർഫിഫ വനിതാ ഇലവൻ: മേരി ഇയർപ്‌സ്, ലൂസി ബ്രോൺസ്, അലക്‌സ് ഗ്രീൻവുഡ്, ഓൾഗ കർമോണ, എല്ല ടൂണെ, അയ്താന ബോൺമതി, കെയ്‌റ വാൽഷ്, ലോറൻ ജെയിംസ്, സാം കെർ, അലക്‌സ് മോർഗൻ, അലസ്സിയ റുസ്സോ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!