മസ്ക്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടി സ്വദേശി അരീകുന്നുമ്മൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് ഷാഫി (28) ആണ് മരിച്ചത്. മുസന്നക്കടുത്ത് മുളന്തയിൽ ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്.എട്ട് വർഷത്തോളമായി ഒമാനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. റുസ്താഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!