കോട്ടയം: മലയാളി യുവതിയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍നായരുടെ മകള്‍ സുരജ എസ്. നായര്‍ (45) ആണ് മരിച്ചത്. ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനില്‍ തമിഴ്‌നാട്ടിലെ ജോളാര്‍പ്പെട്ടില്‍വച്ചാണ് മൃതദേഹം കണ്ടെത്തിയത്. ജോളാര്‍പ്പെട്ടിലാണ് ഇപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടിൽ പോയ ശേഷം വൈക്കത്തേക്ക് ട്രെയിനിൽ വരുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് നാട്ടിൽ കിട്ടിയിട്ടുള്ള വിവരം. ഇന്നു രാവിലെ ബന്ധുക്കൾ സംഭവസ്ഥലത്തേക്കു പോയിട്ടുണ്ട്. ഭർത്താവ്: ജീവൻ