കോഴിക്കോട്: സ്റ്റാർ ബക്‌സ് കോഫി ഷോപ്പിൽ പലസ്തീൻ അനുകൂല പോസ്റ്ററൊട്ടിച്ചു. ആറു വിദ്യാർഥികൾക്കെതിരെ കേസ്. ഫറൂഖ് കോളജിലെ ഫ്രറ്റേണിറ്റി പ്രവർത്തകരായ വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്. കോഴിക്കോട് ടൗൺ പൊലീസാണ് കലാപാഹ്വാനം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് നടപടിയെടുത്തത്.സ്റ്റാർ ബക്‌സിനുള്ളിൽ പോസ്റ്റർ പതിച്ച് അതിന്റെ വീഡിയോ എടുക്കുകയായിരുന്നു വിദ്യാർഥികളുടെ ഉദ്ദേശ്യം. തികച്ചും സമാധാനപരമായിരുന്ന പ്രതിഷേധത്തിനാണ് കലാപാഹ്വാനം ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. കോളജ് ഫ്രറ്റേണിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും പൊലീസ് വിട്ടയച്ചിട്ടില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!