പനക്കോട് :തെക്കെ വേങ്ങാതറമ്മല്‍ ടിവി ആലിക്കുട്ടിമാസ്റ്റര്‍ (84) നിര്യാതനായി.പനക്കോട് മഹല്ല് കമ്മിറ്റിയുടെ ദീര്‍ഘകാലത്തെ മുന്‍ പ്രസിഡന്‍റായിരുന്നു. ഭാര്യ ബീപാത്തു. മക്കള്‍ അഹമ്മദ് സലീം ടിവി (ദുബായ്),അഹമ്മദ് ഷാഫി (ദയ മെഡിക്കല്‍സ് താമരശ്ശേരി),റംല. മരുമക്കള്‍ സീന,പനച്ചിപറമ്പില്‍ മുഹമ്മദലി,ആരിഫ. ജംഇയതുല്‍ ഇഖ്വാന്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ സ്ഥാപക മെമ്പറും ആജീവനാന്ത കമ്മിറ്റി അംഗവുമായിരുന്നു.മുസ്ലിം ലീഗിന്‍റ മുന്‍ പഞ്ചായത്,മണ്ഡലം ഭാരവാഹി,സീനിയര്‍ സിറ്റിസണ്‍ കൊടുവള്ളി മുന്‍ പ്രസിഡന്‍റ്,മുന്‍ കര്‍ഷക സംഘം പ്രസിഡന്‍റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.രാരോത്ത് സ്കൂള്‍ മുന്‍ ഹെഡ്മാസ്റ്റാണ്.പുത്തൂര്‍,വെട്ടിഒഴിഞ്ഞതോട്ടം,വാവാട്,വലിയപറമ്പ എന്നീ സ്കൂളുകളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.മയ്യിത് നിസ്കാരം ഇന്ന് രാത്രി 8.30 ന് പനക്കോട് ജുമാമസ്ജിദില്‍ നടക്കും.