ബാഗ്പത്: ഭർത്താവ് ചയായിട്ട് നൽകാൻ ആവശ്യപ്പെട്ടതിന് യുവതി കത്രികയെടുത്ത് ഭർത്താവിന്റെ കണ്ണിൽ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലാണ് സംഭവം. കണ്ണിന് ഗുരുതരമായി മുറിവേറ്റ അങ്കിത് എന്ന യുവാവ് ഇപ്പോള്‍ ചികിത്സയിലാണ്. യുവതിക്കായി അന്വേഷണം ഊർജിതമാക്കി.മൂന്നുവര്‍ഷം മുന്‍പായിരുന്നു അങ്കിതിന്‍റെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കു പിന്നാലെ ദമ്പതികള്‍ തമ്മില്‍ വഴക്ക് തുടങ്ങിയിരുന്നു. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് അങ്കിതിന്റെ ഭാര്യ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം അങ്കിത് ചായ ചോദിച്ചാണ് യുവതിയെ പ്രകോപിപ്പിച്ചത്. കത്രിക കൊണ്ട് കണ്ണില്‍ കുത്തിയ ശേഷം അവിടെ നിന്നും ഓടിപ്പോവുകയായിരുന്നു. ബഹളം കേട്ട് അങ്കിതിന്‍റെ ഭാര്യാസഹോദരിയും മക്കളുമെത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അങ്കിതിനെ ഉടന്‍ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!