ബെംഗളൂരു: ഓടുന്നതിനിടെ കാറിനു തീ പിടിച്ച് നെലമംഗലയിൽ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം. വയനാട് മേപ്പാടി സ്വദേശി അനിൽകുമാർ (48) ആണു മരിച്ചത്. കാർ ഓടിച്ച സമയത്ത് അനിൽകുമാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ പെട്ടെന്ന് പുറത്തു കടക്കാനായില്ല. കാർ പൂർണമായും അപകടത്തിൽ കത്തിനാശിച്ചുജാലഹള്ളിക്കു സമീപം ഷെട്ടിഹള്ളി നന്ദന നഗർ മൂന്നാം ക്രോസിലാണ് അനിൽ കുമാറും കുടുംബവും താമസിച്ചിരുന്നത്. ഭാര്യ: രതി. മക്കൾ: അരുൺ കൃഷ്ണ, അജയ് കൃഷ്ണ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!