കോഴിക്കോട്: സി.എച്ച് മേല്‍പ്പാലത്തില്‍ ഓടുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഒരു കുട്ടിയടക്കം അഞ്ചുപേരായിരുന്നു കാറിനകത്ത് ഉണ്ടായിരുന്നത്. കുറ്റിച്ചിറ സ്വദേശികളായ ഇവര്‍ മാങ്കാവില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.തീപിടിച്ച ഉടനെ പോലീസിനും ഫയര്‍ ഫോഴ്‌സിനും വിവരം അറിയിക്കുകയായിരുന്നു. ബീച്ച് സ്‌റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. 2011 മോഡല്‍ ഡീസല്‍ കാറിനാണ് തീപിടിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!