ഒല്ലൂർ: വയനാട്ടിലെ നരഭോജി കടുവയ്ക്ക് രുദ്രനെന്ന് പേരിട്ടു. പുത്തൂർ സുവോളജിക്കൽ പാർക്ക് അധികൃതരാണ് വയനാട്ടിൽനിന്നെത്തിച്ച നരഭോജി കടുവയ്ക്ക് പേരിട്ടത്. പെൺകടുവകളായ വൈഗ, ദുർഗ, ലിയോ എന്ന പുലിക്കുട്ടി, സുന്ദരൻ എന്ന് പേരിട്ട സിംഹവാലൻകുരങ്ങ് ഇവരുടെ സംഘത്തിലേക്കാണ് പുതിയ അതിഥിയായി രുദ്രനും എത്തിയത്.മുഖത്തെ ശസ്ത്രക്രിയ കഴിഞ്ഞതോടെ ആരോ​ഗ്യം വീണ്ടെടുക്കുകയാണ് രുദ്രൻ. കഴിഞ്ഞ ദിവസം നൽകിയ അഞ്ചുകിലോ ബീഫ് കഴിച്ചു. വെള്ളവും കുടിച്ചു.പൂർണവിശ്രമത്തിലാണെങ്കിലും ഇടയ്ക്ക് നടത്തമുണ്ട്. മരുന്നുകളും മറ്റും നൽകേണ്ടതിനാൽ ഒരാഴ്‌ച പ്രത്യേക കൂട്ടിൽത്തന്നെ പാർപ്പിക്കും. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. എങ്കിലും ഇനിയുള്ള രണ്ടാഴ്‌ച നിർണായകമാണെന്ന് ചികിത്സിക്കുന്ന ഡോ. രാജ് പറഞ്ഞു. പ്രത്യേക സംഘത്തെത്തന്നെ കടുവയെ പരിചരിക്കാൻ നിയോഗിച്ചിട്ടുണ്ട്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!