പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ചാത്തൻതറ സ്വദേശി കെ.എസ് അരവിന്ദിനെയാണ്(36) പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിൽ നിന്നുള്ള ശാരീരിക മാനസിക പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കി.ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഭർത്താവിനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 30ന് പെരുന്തേനരുവിയിൽ ചാടി 31 കാരി ടെസ്സി ആത്മഹത്യ സംഭവത്തിലാണ് അറസ്റ്റ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!