തിരുവനന്തപുരം: പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയോ ഒടിപി ചോദിക്കുകയോ ചെയ്യുന്നത് പണം തട്ടാനാണെന്ന മുന്നറിയിപ്പാണ് പൊലീസ് നൽകുന്നത്. ഇങ്ങനെ വരുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ മെസ്സേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.കുറിപ്പ്:ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്നും തുടങ്ങി മെസ്സേജുകള്‍ അയയ്ക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ സജീവമാണ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ആവശ്യപ്പെടുകയോ ഒ.ടി.പി വഴി പണം തട്ടാന്‍ ശ്രമിക്കുകയോ ചെയ്യുന്നു. ഇങ്ങനെയുള്ള മെസ്സേജ് ലഭിച്ചാല്‍ യാതൊരു കാരണവശാലും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ മെസ്സേജില്‍ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യരുത്. മെസ്സേജിന്റെ ആധികാരികത ഉറപ്പാക്കാനായി നിങ്ങളുടെ അക്കൗണ്ട് ഉള്ള ബാങ്കിന്റെ ബ്രാഞ്ചില്‍ നേരിട്ട് ബന്ധപ്പെടുക. തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിക്കുക. ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ വിവരം അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!