ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് തമിഴ്‌നാട്ടിൽ മലയാളി പെൺകുട്ടിയ്‌ക്ക് നേരെ ആക്രമണം. ചെന്നൈയിലാണ് സംഭവം. പ്രണയം നിരസിച്ചെന്ന് ആരോപിച്ച് അക്രമി വിദ്യാർത്ഥിനിയുടെ മുഖത്ത് കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിയാണ് അക്രമത്തിനിരയായത്. പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെ പോലീസ് പിടികൂടി. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ കുറച്ചുനാളുകളായി പഠനാവശ്യവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ താമസിച്ചു വരികയായിരുന്നു പെൺകുട്ടി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!